കൊല്ലം: പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ചു. കൊല്ലം കോട്ടയ്ക്കകം നീരൊഴുക്ക് വീട്ടിൽ സുന്ദർ പാണ്ഡ്യന് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി ഇ. ബൈജുവാണ് ശിക്ഷ വിധിച്ചത്. 2015 ജൂൺ 23നാണ് സംഭവം. പാത്രം വിൽക്കാനെത്തിയ പ്രതി വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒന്നുമുതൽ ആറുവരെ സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് രണ്ട് സാക്ഷികളെയും വിസ്തരിച്ചു. കേസിൽ പ്രതി പോക്സോ ആക്ട് എട്ട് വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽനിന്ന് 25000 രൂപ പെൺകുട്ടിക്ക് നൽകാൻ നിർദേശിച്ച് കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.