ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം -എം.എം. ഹസന്‍

തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാര്‍മികമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസൻ. അഴിമതിക്കെതിരേ പ്രസംഗിച്ച് അധികാരത്തിലെത്തിയവര്‍, അഴിമതിക്കാരനാണെന്ന് പാർട്ടി കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതലവരെ നൽകിയാണ് വരവേൽക്കുന്നത്. എ.കെ. ശശീന്ദ്രനെയും വെള്ളപൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താല്‍ പിണറായിയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം പൂര്‍ണമാകുമെന്നും ഹസന്‍ പരിഹസിച്ചു. പുതിയ മന്ത്രി വരുന്നതുകൊണ്ടാണ് വകുപ്പുകളില്‍ മാറ്റം ഉണ്ടായതെന്ന് സി.പി.എം പറയുന്നു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ കെ.ടി. ജലീലി​െൻറയും പ്രഫ.സി. രവീന്ദ്രനാഥി​െൻറയും സമ്പൂര്‍ണ തകര്‍ച്ച മറച്ചുപിടിക്കാനാണ് വകുപ്പുമാറ്റം നടത്തിയതെന്ന് വ്യക്തം. യു.ഡി.എഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ്വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തി​െൻറ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സി.പി.ഐക്ക് കാബിനറ്റ് പദവിയുള്ള ചീഫ്വിപ്പിനെ നല്‍കുന്നു. ഇതോടെ കാബിനറ്റ് പദവിയില്‍ വി.എസ്. അച്യുതാനന്ദനും ബാലകൃഷ്ണപിള്ളയും ഉള്‍പ്പെടെ മൂന്നുപേരായി. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ ധൂര്‍ത്തിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അധികാരത്തി​െൻറ ഒരു തുണ്ട് അപ്പക്കഷണം കിട്ടിയപ്പോള്‍ സി.പി.ഐയും പറഞ്ഞതെല്ലാം വിഴുങ്ങിയെന്നും ഹസന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.