ബലിതർപ്പണം; നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊല്ലം: കർക്കടകവാവ് ബലിതർപ്പണത്തിനായി തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യാർഥം പൊലീസ് ഗതാഗതക്രമീകരണമൊരുക്കി. ചിന്നക്കടയിൽനിന്ന് ചവറ ഭാഗത്തേക്കുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സാധാരണ പോലെ അമ്മച്ചിവീട് മുണ്ടാലുംമുട് വഴി സർവിസ് നടത്തണം. ചവറ ഭാഗത്തു നിന്നുള്ളവ വെള്ളയിട്ടമ്പലം ഭാഗത്തുനിന്ന് തിരിഞ്ഞ് മുളങ്കാടകം ജങ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം ദേശീയപാത വഴി കൊല്ലം - ചിന്നക്കട ഭാഗത്തേക്ക് പോകണം. അമ്മച്ചിവീട്-മുണ്ടാലുംമുട് - വെള്ളയിട്ടമ്പലം റൂട്ടിൽ ചവറ ഭാഗത്തേക്കുള്ള സർവിസ് ബസുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പാർക്കിങ് ചിന്നക്കട ഭാഗത്തുനിന്ന് ബലിതർപ്പണത്തിനായി വരുന്ന ഇരുചക്രവാഹനം, ഓട്ടോറിക്ഷ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ സ​െൻറ് അലോഷ്യസ്, ഇൻഫൻറ് ജീസസ് സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ചവറ ഭാഗത്തുനിന്ന് വരുന്നവ മുളങ്കാടകം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും മുളങ്കാടകം ക്ഷേത്ര മൈതാനത്തും പാർക്ക് ചെയ്യണം. ടൂവീലറുകൾക്ക് മുണ്ടാലുംമൂട്-തിരുമുല്ലവാരം ഭാഗത്തേക്ക് പ്രവേശനം അനുവദിക്കില്ല. ഹൈവേയുടെയും മറ്റ് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കുന്നതല്ല. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ-കുണ്ടറ വഴിയും ആലപ്പുഴ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്നവ ചവറ ടൈറ്റാനിയം ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കുണ്ടറ-കൊട്ടിയം വഴിയും പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.