ദേശീയപാതയിൽ അറവുമാലിന്യം: ജനം വലഞ്ഞു

ഇരവിപുരം: അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി ദേശീയപാതക്കരികിൽ നിക്ഷേപിച്ചതിനെ തുടർന്ന് ജനം വലഞ്ഞു. ദേശീയപാതയിൽ മാടൻനടക്കും വെണ്ടർമുക്കിനും ഇടയിലാണ് മാലിന്യങ്ങൾ തള്ളിയത്. തിങ്കളാഴ്ച രാവിലെയാണ് ഇവിടെ അറവുമാലിന്യങ്ങൾ കൊണ്ടുതള്ളിയത് ശ്രദ്ധയിൽെപട്ടത്. അറവുമാടുകളുടെ കുടലുകളായിരുന്നു ചാക്കുകെട്ടുകളിലുണ്ടായിരുന്നത്. തൈക്കാവിനും കശുവണ്ടി ഫാക്ടറിക്കും ഇടയിലാണ് മാലിന്യം തള്ളുന്നത്. മാലിന്യത്തിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് കോർപറേഷനിൽ നിന്നും ശുചീകരണ തൊഴിലാളികളെത്തി കുഴിച്ചുമൂടി. കുേറ നാളായി ഇവിടെ മാലിന്യനിക്ഷേപം പതിവായതായി നാട്ടുകാർ പറയുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ പുലർച്ച പ്രഭാതസവാരിക്കിറങ്ങിയവരെയും വഴിയാത്രക്കാരെയും കഴിഞ്ഞ ദിവസം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നായ്ക്കളുടെ കടിയേൽക്കാതെ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദൂരസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലാണ് ഇവിടെ അറവുമാലിന്യം കൊണ്ടുവന്നു തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യനിക്ഷേപം തടയുന്നതിന് കോർപറേഷൻ മുൻകൈയെടുത്ത് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.