നാഗർകോവിൽ: തൂത്തുക്കുടി ജില്ലയിൽ കയത്താറിനു സമീപം വടക്ക് ഇലന്തകുളത്തിൽ ഞായറാഴ്ച രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെന്നൈയിൽ ജോലിയുളള എൻജിനീയർമാരാണ് മരിച്ചത്. നാഗർകോവിൽ വടിവീശ്വരം പെരിയതെരുവിൽ ദിനതന്തി സബ് എഡിറ്റർ രാജവേലിെൻറ മകൻ രാജശേഖർ (25), വിരുദുനഗർ പുല്ലാങ്കോട്ട സ്വദേശി കരുണാകരൻ (23) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇവർ ബൈക്കിൽ തിരുനെൽവേലിയിൽ എത്തി പാപനാശം, അഗസ്തിയർ അരുവി എന്നിവിടങ്ങൾ സന്ദർശിച്ച് ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. കയത്താർ പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.