തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിനു പ്രായോഗിക സമീപനമില്ലെന്ന് ഉമ്മൻ ചാണ്ടി. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ 55ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തിൽ സർക്കാർ സാന്നിധ്യം ഒരിടത്തും ബോധ്യപ്പെട്ടില്ല. ഇടതുമുന്നണി തെരഞ്ഞെടുപ്പിനു മുമ്പ് നൽകിയ വാഗ്ദാനങ്ങൾ മോഹനവാഗ്ദാനങ്ങളായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്രായോഗിക സമീപനം സ്വീകരിക്കുന്ന ഇടതുസർക്കാർ ധനവകുപ്പിെൻറ കടുത്ത നിയന്ത്രണങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എൻ. ഗോപകുമാർ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, കെ.എസ്. ശബരീനാഥൻ, എം. വിൻസെൻറ്, അസോസിയേഷൻ സെക്രട്ടറി സിറിയക് മാത്യു, ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.