തിരുവനന്തപുരം: ഇന്ദിരഗാന്ധി ഓപൺ യൂനിവേഴ്സിറ്റിയിൽ (ഇഗ്നോ) എം.എ സൈക്കോളജിക്ക് പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബാംഗത്തിന് ഫിഷറീസ് വകുപ്പ് നൽകുന്ന സാമ്പത്തികസഹായം സർവകലാശാലക്ക് അക്കൗണ്ടുള്ള പഞ്ചാബ് നാഷനൽ ബാങ്കിൽ കാലതാമസം കൂടാതെ നിക്ഷേപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ധനസഹായം എസ്.ബി.ഐ അക്കൗണ്ടിൽ മാത്രമേ നിക്ഷേപിക്കൂ എന്ന ഫിഷറീസിെൻറ നിലപാട് തിരുത്തണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഇന്ദിര ഗാന്ധി ഓപൺ സർവകലാശാലക്ക് പഞ്ചാബ് നാഷനൽ ബാങ്കിൽ മാത്രമാണ് അക്കൗണ്ടുള്ളത്. എസ്.ബി.ഐയിൽ പണം നിക്ഷേപിച്ചാൻ അതിെൻറ പ്രയോജനം വിദ്യാർഥിക്ക് ലഭിക്കില്ല. ഇക്കാരണത്താലാണ് ബാങ്ക് മാറ്റാൻ കമീഷൻ നിർദേശിച്ചത്. മാരാരിക്കുളം തെക്ക് സ്വദേശി ജോസ് കിരൺ നൽകിയ പരാതിയിലാണ് നടപടി. ഓഖിദുരന്തത്തിൻ സർക്കാർ ക്യാമ്പിൽ കഴിയേണ്ടി വന്നയാളാണ് പരാതിക്കാരൻ. പഠനത്തിനായി ഫിഷറീസ് വകുപ്പിന് ഇ-ഗ്രാൻറ്സ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. പഠിക്കുന്ന സ്ഥാപനത്തിനാണ് സർക്കാർ, ഗ്രാൻറ് അനുവദിക്കുന്നത്. ഫിഷറീസ് വകുപ്പിെൻറ നോഡൽ ബാങ്ക് എസ്.ബി.ഐയാണ്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ എറണാകുളം കതൃകടവ് ശാഖയിൽ പണം അടയ്ക്കാനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.