പുനലൂർ: അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.എസിൽ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ഡാർക്ക് റെയ്ൻ എന്ന വിഷയത്തിൽ ചിത്രപ്രദർശനം, യുദ്ധവിരുദ്ധ റാലി, ക്ലാസുകളിൽ സന്ദേശം നൽകൽ എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡി.എസ്. മനു കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ഡി. സുധാകരൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായന ഇടം വീണ്ടും മാലിന്യകേന്ദ്രമായി അഞ്ചൽ: മാലിന്യം തള്ളി വൃത്തിഹീനമാക്കപ്പെട്ട പൊതുസ്ഥലം ശുചിയാക്കി മനോഹരമാക്കി വായനക്കും വിശ്രമത്തിനുമുള്ള ഇടമാക്കി മാറ്റിയതിന് പിന്നാലെ വീണ്ടും മാലിന്യകേന്ദ്രമായി. അഞ്ചൽ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പൊതു ശൗചാലയവും പരിസരവുമാണ് ഏതാനും മാസംമുമ്പ് ഒരുപറ്റം യുവാക്കൾ ശുചിയാക്കിയത്. ഇത് കണ്ട് പ്രദേശത്തെ വനിതകളുൾപ്പെടെ ഏതാനും ചിത്രകലാ വിദ്യാർഥികളും ഒപ്പം ചേർന്ന് ചുവരുകൾ ശുചിയാക്കി മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് ഉദ്യാനസമാനമാക്കി. ഏതാനും ഗ്രന്ഥശാലാ പ്രവർത്തകരും ഒപ്പംചേർന്ന് അവിടെ വായിക്കാനുള്ള സൗകര്യമൊരുക്കി. പുസ്തകപ്പെട്ടി സ്ഥാപിച്ചിരുന്നു. വായനയോടും പുസ്തകങ്ങളോടും താൽപര്യമുള്ളവർക്ക് ഇവിടെയെത്തി പുസ്തകങ്ങളെടുക്കാനും വായിക്കാനും സൗകര്യമൊരുക്കിക്കൊണ്ട് പുസ്തകത്തെരുവാക്കി മാറ്റുകയായിരുന്നു. ആദ്യകാലങ്ങളിൽ ഇവിടം സന്ദർശിക്കുന്നതിന് വലിയ തിരക്കായിരുന്നു. എന്നാൽ, മാലിന്യംതള്ളൽ പുനരാരംഭിച്ചതോടെ ആളുകൾക്ക് സമീപിക്കാൻ കഴിയാത്ത അവസ്ഥയായി. അഞ്ചൽ പഞ്ചായത്തിെൻറ ചുമതലയിലുള്ള ഈ സ്ഥലം ശുചീകരിച്ച് തുറസ്സായ വായനശാലയായും പകൽസമയ വിശ്രമകേന്ദ്രമാക്കിയും മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നതാണ് പൊതുആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.