വെള്ളറട: കരനെൽകൃഷിയിൽ വിജയം കൊയ്ത് പെരുങ്കടവിള സ്വദേശി സെല്‍വരാജ്. പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര തേരണിയിൽ പാറനിറഞ്ഞ തരിശ് ഭൂമിയിലാണ് ഇദ്ദേഹം രണ്ടുമാസം മുമ്പ് നെൽകൃഷിയിറക്കിയത്. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ നെല്ല് കതിരിട്ട് തുടങ്ങും. കാലവർഷംകൂടി അനുകൂലമായ സന്തോഷത്തിലാണ് ഇദ്ദേഹം. മുമ്പ് ഈ പ്രദേശം വാറ്റുചാരായസംഘങ്ങളുടെ താവളമായിരുന്നു. പൊലീസിെൻറയും എക്സൈസിെൻറയും ശക്തമായ നടപടികളെ തുടർന്നാണ് ഈ സംഘങ്ങളെ അമർച്ച ചെയ്തത്. തുടർന്ന് തരിശ് കിടന്ന ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 200 അടി മുകളിലാണ് പെരുങ്കടവിള കൃഷിഭവന്‍ സൗജന്യമായി നല്‍കിയ ജ്യോതി ഇനത്തിൽപെട്ട നെല്ല് വിതച്ചത്. ജൈവവളപ്രയോഗത്തിന് പുറമെ ഫാക്റ്റംഫോസും പോട്ടാഷും കൃഷിക്ക് ഉപയോഗിച്ചു. ശക്തമായി ലഭിച്ച മഴ നെൽകൃഷിക്ക് പ്രയോജനം ചെയ്തതായി 57കാരനായ സെല്‍വരാജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെൽകൃഷി ചെയ്ത പാരമ്പര്യം െസല്‍വരാജിനുണ്ട്. പൂർണമായും അവസാനിപ്പിച്ച നെൽകൃഷിയാണ് ഇപ്പോൾ പാട്ടഭൂമിയില്‍ പരീക്ഷിച്ചത്. നൂറ് മേനി വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.