നാഗർകോവിൽ: ഇടലാക്കുടി ശതാവധാനി ഷെയ്ക്ക് തമ്പി പാവലർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച 10 ക്ലാസ് മുറികളും ലബോറട്ടറിയും ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയം മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസാമി ചെന്നൈയിൽനിന്ന് വിഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ കലക്ടർ പ്രശാന്ത് എം. വഡ്നേരേ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഒന്നര കോടി രൂപ ചെലവിലാണ് പഠനമുറികൾ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.