പാങ്ങോട് കെ.വി.യു.പി.എസിൽ സമ്പൂർണ ആരോഗ്യസംരക്ഷണ പരിപാടിക്ക് തുടക്കം

പാങ്ങോട്: കെ.വി.യു.പി.എസിൽ സമ്പൂർണ ആരോഗ്യ സംരക്ഷണ പരിപാടിക്ക് തുടക്കം. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കരാേട്ട പരിശീലനം നൽകുക എന്നതാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. പ്രത്യകം തയാറാക്കിയ പാഠ്യപദ്ധതി അനുസരിച്ചായിരിക്കും പഠനം. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരാേട്ട ഗ്രൂപ്പാണ് കെ.വി.യു.പി.എസിൽ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നിസാറുദ്ദീൻ, പ്രധാനാധ്യാപകൻ എ.എം. അൻസാരി, ഹെർക്കുലീസ് പ്രിൻസിപ്പൽ ബിജു പുലിപ്പാറ, ആറ്റിങ്ങൽ കാരാേട്ട ടീം ചീഫ് കോച്ച് സമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.