ഒരുക്കങ്ങൾ പൂർണം: ജടായു എർത്ത് സെൻറർ 17ന്​ ലോകത്തിന് സമർപ്പിക്കും

ചടയമംഗലം: ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം ഉൾപ്പെെട കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്ന നിരവധി അത്ഭുതങ്ങൾ നിറഞ്ഞ ചടയമംഗലത്തെ ജടായു എർത്ത് സ​െൻറർ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകത്തിന് സമർപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 750 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജടായുപാറയുടെ മുകളിലെത്താൻ 16 കേബിൾ കാറുകൾ സജ്ജമായിക്കഴിഞ്ഞു. സ്വിറ്റ്സർലൻഡിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. 250 രൂപയാണ് ജടായുപാറയുടെ മുകളിലേക്കും താഴേക്കും കേബിൾ കാറുകളിൽ സഞ്ചരിക്കുന്നതിനുള്ള നിരക്ക്. യൂറോപ്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ചിരിക്കുന്ന കേബിൾകാർ സുരക്ഷിതമായ യാത്രയാണ് ഉറപ്പ്നൽകുന്നത്. പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയും ഈ കേബിൾ കാറുകൾക്കുണ്ടെന്ന് എർത്ത് സ​െൻറർ സി.എം.ഡി രാജീവ് അഞ്ചൽ വ്യക്തമാക്കി. ഒരു കേബിൾ കാറിൽ ഒരേസമയം എട്ടുപേർക്ക് യാത്ര ചെയ്യാനാകും. കേബിൾ കാറിലെ ആകാശയാത്ര സഞ്ചാരികൾക്ക് നവ്യാനുഭവം സമ്മാനിക്കുമെന്നാണ് അധികൃതരുെട പ്രതീക്ഷ. 10 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ദൈവത്തി​െൻറ സ്വന്തംനാട് വിനോദസഞ്ചാരത്തി​െൻറ പുത്തൻ അധ്യായം രചിക്കാനൊരുങ്ങിക്കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.