സമഗ്രപഠനം നടത്തിയിട്ടും രക്ഷയില്ല

മാറി മാറി വന്ന സര്‍ക്കാറുകള്‍ കയര്‍ വ്യവസായത്തെ മെച്ചപ്പെടുത്താന്‍ പല കമീഷനുകളെയും നിയോഗിച്ചിട്ടും കയര്‍ വ്യവസായത്തിന് ഉണര്‍വുണ്ടായില്ല. കയര്‍ കമീഷന്‍ സമഗ്ര പഠനം നടത്തി നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്പോഴും ഫയലുകളിലുണ്ട്. അതിലെ ശിപാര്‍ശകള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായാല്‍ ഒരു പക്ഷേ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തൽ. *നടപ്പാക്കുമോ ഇവയെല്ലാം ഒരു വര്‍ഷം 200 ദിവസമെങ്കിലും ജോലി ഉറപ്പാക്കണം തൊഴിലാളി സഹകരണ സംഘങ്ങളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം ഉൽപന്നങ്ങള്‍ ഉൽപാദനച്ചെലവ് നല്‍കി വാങ്ങി വിപണനം നടത്തണം തൊണ്ടുസംഭരണത്തിനുള്ളിനുള്ള ചുമതല പ്രോജക്ട് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന റിസ്ക് പ്രൊക്യുര്‍മ​െൻറ് കമ്മിറ്റികള്‍ക്ക് നല്‍കണം. അതില്‍ സംഘ പ്രതിനിധികള്‍, കയര്‍ ഉൽപാദക പ്രതിനിധികള്‍, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുൾപ്പെടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതലക്കാരാകണം തൊണ്ടുതല്ല് യന്ത്രങ്ങളും കയര്‍പിരി യന്ത്രങ്ങളും ഫാക്ടറി മേഖലയിലെ ലൂമുകളും മറ്റ് ആവശ്യമുള്ള ഉപകരണങ്ങളും നിര്‍മിക്കാന്‍ നിയോഗിച്ചിട്ടുള്ള മെഷിനറി മാനുഫാക്ചറിങ് ഫാക്ടറി, ഈ ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാക്കി മാറ്റണം സാങ്കേതികവിദ്യയുടെ പ്രയോജനം അഭ്യസ്തവിദ്യരായ തൊഴില്‍രഹിത യുവതി-യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.