പച്ചത്തൊണ്ട് കായലില്‍ മാസങ്ങളോളം പൂഴ്ത്തിെവച്ച് അഴുക്കിയശേഷം കൊട്ടുവടി കൊണ്ട് തൊഴിലാളികള്‍ തല്ലി ചകിരിയാക്കുന്ന രീതിയുണ്ടായിരുന്നു. അത് കേരളത്തിെൻറ മാത്രം കുത്തകയായിരുന്നു. 1980കളുടെ അവസാനത്തോടെ തമിഴ്നാട് ഈ രംഗത്തേക്ക് കടന്നുവന്നു. പച്ചയും ഉണക്കയും തൊണ്ടുതല്ലാനുള്ള യന്ത്രങ്ങള്‍ നിര്‍മിച്ചായിരുന്നു ആ കടന്നുവരവ്. നാളികേര ഉൽപാദനത്തിലും അവർ കേരളത്തെ പിന്തള്ളി. ലഭ്യമാകുന്ന തൊണ്ടുമുഴുവന്‍ യന്ത്രത്തില്‍ തല്ലി ചകിരിയാക്കി, ചൈന പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കയറ്റുമതിചെയ്തു. കേരത്തിെൻറ നാടായ കേരളം കയര്‍പിരിക്കാന്‍ തൊണ്ടുകിട്ടാതെ തമിഴ്നാട് ചകിരിയെ ആശ്രയിക്കേണ്ട ഗതികേടിലായി. ഇന്ന് ചകിരിയേക്കാള്‍ വില ചകിരിച്ചോറിനുണ്ട്. കേരളത്തിലെ അഴുകിയ തൊണ്ടിെൻറ ചോറ് മൂല്യാധിഷ്ഠിത ഉൽപന്നമാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തൊണ്ടിെൻറ ലഭ്യതക്കുറവും ചകിരിയാക്കാനുള്ള സംവിധാനത്തിെൻറ അപര്യാപ്തതയും കയര്‍ വ്യവസായ തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്ക് നയിച്ചു. കേരളത്തിലും തൊണ്ടുതല്ലുയന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ശ്രമം ആരംഭിച്ചെങ്കിലും യന്ത്രത്തിന് തമിഴ്നാടിനെ ആശ്രയിക്കേണ്ടിവന്നു. യന്ത്രം സ്ഥാപിച്ചുകഴിഞ്ഞാല്‍ അവശ്യമായ തൊണ്ട് ലഭ്യമല്ലാത്ത സ്ഥിതിയും യന്ത്രത്തിന് എന്തെങ്കിലും തകരാറുവന്നാല്‍ അതോടെ അത് നിശ്ചലമാകുന്ന സ്ഥിതിയും കയര്‍ വ്യവസായത്തിെൻറ തകര്‍ച്ചക്ക് തുടക്കംകുറിച്ചു. യന്ത്രങ്ങള്‍ വിതരണംചെയ്തവര്‍ തിരിഞ്ഞുനോക്കാതെയായി. കൂടാതെ, യന്ത്രം പ്രവര്‍ത്തിപ്പിച്ചതോടെ ചെറുകിട വ്യവസായികള്‍ക്ക് വൈദ്യുതി ചാര്‍ജ് താങ്ങാനാകാത്ത സ്ഥിതിയായി. ഇതോടെ സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന് പിടിച്ചുനില്‍ക്കാനാകാതെയായി. പുന$സംഘടന ആവശ്യം, പിടിച്ചുനിൽക്കാൻ യന്ത്രനിര്‍മിത കയര്‍ ഫാക്ടറികള്‍ തമിഴ്നാട്ടില്‍ സുലഭമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് കയര്‍ ഉൽപന്ന മേഖലയിലുള്ള സംസ്ഥാനത്തിെൻറ ആധിപത്യം നഷ്ടമാക്കും. ഈ സാഹചര്യത്തില്‍ കയര്‍ തൊഴിലിനെ ആശ്രയിച്ചേ ജീവിക്കാന്‍ കഴിയൂവെന്ന നിലയില്‍ രണ്ടുലക്ഷം പേരെങ്കിലും അവശേഷിക്കുന്നു. തീരപ്രദേശങ്ങളില്‍ ഈ തൊഴിലില്ലാതെ മറ്റ് തൊഴിലൊന്നും ഇല്ലതാനും. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ളവരുടെ തൊഴില്‍ സംരക്ഷിക്കാനും തൊഴിലെടുക്കാന്‍ ശേഷിയുള്ള 40 മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിലവസരമോ നിര്‍ബന്ധിത പെന്‍ഷനോ നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. കയര്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം, തൊണ്ട് ചകിരിയാക്കുന്നതിന് കൂടുതല്‍ മില്ലുകൾ, വിവിധ പദ്ധതികള്‍ എന്നിവ നടപ്പാക്കി വ്യവസായത്തെ പുനഃസംഘടിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.