കൊല്ലം: എഴുത്തുകാരൻ ഭീഷണിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മുന്‍ചീഫ് സെക്രട്ടറി കെ. ജയകുമാർ. എഴുത്തുകാർ ജീവിതത്തോട് അഗാധമായ സ്നേഹവും ബന്ധവും പുലർത്തുന്നവരാണ്. കഥാപാത്രങ്ങളുടെ ദുഃഖവും സ്നേഹവും ഉൾക്കൊണ്ടാണ് അയാൾ എഴുതുന്നത്. അതിെന ആരും തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന നൂറനാട് ഹനീഫിെൻറ 12ാം ചരമ വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിച്ചു. ചടങ്ങിൽ നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം കെ. ജയകുമാർ, സാഹിത്യകാരി സോണിയ റഫീഖിന് സമ്മാനിച്ചു. സോണിയ റഫീഖ്, ജി. അനിൽ കുമാർ, ഗോപി കൊടുങ്ങല്ലൂർ, ആർ. വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.