തിരുനെൽവേലി: ഗുണ്ടാറ് അരുവിയിൽ കുളിക്കാനെത്തിയ ധോണി വിനോദസഞ്ചാരികളെ അനുമോദിച്ചു. പശ്ചിമഘട്ടത്തിെല ഗുണ്ടാറ് അണെക്കട്ടിനരികിലുള്ള സ്വകാര്യ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി എത്തിയത്. തിരുനെൽവേലി ഇന്ത്യൻ സിമൻറ് ലിമിറ്റഡിെൻറ തമിഴ്നാട് പ്രീമിയർ ലീഗ് മാച്ചിെൻറ ഉദ്ഘാടനത്തിന് വന്നതായിരുന്നു അദ്ദേഹം. ഇടവേളയിൽ കിട്ടിയ സമയത്താണ് സ്വകാര്യവ്യക്തിയുടെ ജീപ്പിൽ ധോണി ഗുണ്ടാറ് അരുവിയിലെത്തിയത്. ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് അദ്ദേഹം തിരുനെൽവേലിക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.