നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർക്കടക വാവുബലിയുടെയും കാർഷിക വ്യവസായിക പ്രദർശനമേളയുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. താലൂക്കിലെ പ്രധാന ബലിതർപ്പണകേന്ദ്രമായ അരുവിക്കര ഡാമിന് മുന്നിലെ ബലിതർപ്പണ കേന്ദ്രത്തിൽ ഇക്കുറി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. അരുവിക്കര ഡാം സൈറ്റിൽ കാർഷിക വ്യവസായിക പ്രദർശനവിപണനമേള ഏഴ് മുതൽ11 വരെ നടക്കും. ഏഴിന് വൈകീട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിപണനമേള ഉദ്ഘാടനം ചെയ്യും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭകർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സ്റ്റാളുകൾ വിപണനമേളയിൽ ഉണ്ടാകും. കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സി. ദിവാകരൻ എം.എൽ.എ സ്റ്റാളുകളുടെ ഉദ്‌ഘാടനം നിർവഹിക്കും. 11ന് നടക്കുന്ന ബലിതർപ്പണത്തിന് വിപുല സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാം സൈറ്റിലെ ബലിമണ്ഡപത്തിനുപുറമെ പൊലീസ് സ്റ്റേഷന് സമീപമുള്ള ബലിക്കടവിലും ബലിതർപ്പണം നടത്താം. ഗ്രീൻ പ്രോട്ടോേകാൾ നടപ്പാക്കും. പൊലീസ് സേനയുടെയും ഫയർഫോഴ്സ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വിതുര, പാലോട്, പേരൂർക്കട, കിഴക്കേകോട്ട തുടങ്ങിയ ഡിപ്പോകളിൽനിന്നും കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവിസുകൾ നടത്തും. വാർത്തസമ്മേളനത്തിൽ ജില്ലപഞ്ചായത്ത് അംഗം എൽ.പി. മായാദേവി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ വിജയനായർ, നന്ദിനി, പഞ്ചായത്ത് അംഗം ഇല്യാസ്, സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.