ആര്യനാട്: കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ പ്രവർത്തനം അവതാളത്തിൽ. റെക്കോഡ് കളക്ഷൻ നേടിയ ഡിപ്പോയില്‍ നിലവിൽ 25 ശതമാനത്തിലേറെ വരുമാനം കുറവ്. ദിനംപ്രതി പത്തോളം സർവിസുകളാണ് റദ്ദാക്കുന്നത്. ആര്യനാട്, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട് പഞ്ചായത്ത് പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആരംഭിച്ച ഡിപ്പോപ്രവര്‍ത്തനം ദിനം കഴിയുന്തോറും താളം തെറ്റുകയാണ്. എ.ടി.ഒ സ്ഥലം മാറിപ്പോയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പുതിയ ആളെ നിയമിച്ചിട്ടില്ല. വെള്ളനാട് ഡിപ്പോ എ.ടി.ഒക്കാണ് ആര്യനാടിെൻറ ചുമതല. വെഹിക്കിൾ സൂപ്പർവൈസർ, ഇൻസ്പെക്ടർ എന്നിവരുടെ ഒഴിവിലേക്കും ആളെത്തിയില്ല. കൂടാതെ മറ്റ് ജില്ലകളിൽ നിന്നെത്തിയ ഡ്രൈവർമാർക്ക് യഥാസമയം ജോലി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കോഴിക്കോട്, താമരശ്ശേരി, കണ്ണൂർ, തിരുവമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 14 ഓളം ഡ്രൈവർമാരാണ് ഡിപ്പോയിൽ ജോലി നോക്കുന്നത്. ഇവര്‍ക്ക് മിക്ക ദിവസവും ഡ്യൂട്ടി ലഭിക്കുന്നില്ല. ഇവർക്ക് താമസിക്കാൻ ഡിപ്പോയിൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാടകക്ക് മുറിയെടുത്താണ് കഴിയുന്നത്. ഡ്യൂട്ടി കുറവായതിനാൽ വാടക കൊടുക്കാൻ വരെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ജീവനക്കാർ പറയുന്നു. ഡ്രൈവർമാരുടെ ഡ്യൂട്ടി കാര്യങ്ങൾ നോക്കുന്ന വെഹിക്കിൾ സൂപ്പർവൈസർക്ക് രാത്രി പത്ത് മുതൽ രാവിലെ ആറുവരെയാണ് ജോലി. വൈകീട്ട് ജോലി അവസാനിക്കുന്ന ഡ്രൈവർമാർ അടുത്തദിവസം ഡ്യൂട്ടിയുണ്ടോ എന്നറിയാൻ വെഹിക്കിൾ സൂപ്പർവൈസർ എത്തുന്നതുവരെ കാത്തിരിക്കണം. കഴിഞ്ഞ എ.ടി.ഒ ഉണ്ടായിരുന്ന സമയത്ത് പ്രതിദിനം നാല് ലക്ഷം രൂപ വരെ റെേക്കാഡ് കലക്ഷൻ നേടിയിരുന്നു. ഡിപ്പോയിലെ ഒരു ബസ് മാനന്തവാടിക്ക് കൊടുക്കാനും മേലധികാരികളുടെ നിർദേശമെത്തിയിട്ടുണ്ട്. മെക്കാനിക് വിഭാഗത്തിലും ജീവനക്കാരുടെ കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.