ഭക്ഷ്യസാധനങ്ങളുടെ തൂക്കം പരിശോധിക്കാൻ മിന്നൽപരിശോധന വേണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പൊടിയരിയിലും ഭക്ഷ്യസാധനങ്ങളിലും പാക്കേജ്ഡ് കമോഡിറ്റീസ് റൂൾസ് 2011 പ്രകാരമുള്ള തൂക്കവും അളവും ഉണ്ടോയെന്ന് കടകളിൽ മിന്നൽ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുറ്റക്കാരെന്ന് കാണുന്നവർക്കെതിരെ േപ്രാസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ അംഗം പി. മോഹനദാസ് ലീഗൽ മെേട്രാളജി കൺേട്രാളർക്ക് നിർദേശം നൽകി. പൊടിയരിയിലും മറ്റ് ഭക്ഷ്യസാധനങ്ങളിലുമുള്ള ഗുണമേന്മക്കുറവ്, അളവിലെ കൃത്രിമത്വം, അമിതവില എന്നിവക്ക് പരിഹാരം കാണുന്നതിന് പൊതുവിതരണ വകുപ്പിനൊപ്പം ലീഗൽ മെേട്രാളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ തലത്തിൽ നടപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാരുടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പൊടിയരിക്ക് തൂക്കത്തിൽ കൃത്രിമം കാണിച്ച് കിലോക്ക് 90 രൂപക്ക് വിൽപന നടത്തുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ജി. സാമുവേൽ നൽകിയ പരാതിയിലാണ് നടപടി. പൊടിയരിയുടെ നിലവാരം പരിശോധിക്കാൻ എല്ലാ ജില്ല സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുവിതരണ വകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കിയാൽ നടപടിയെടുക്കുമെന്ന് ലീഗൽ മെേട്രാളജി കൺേട്രാളർ അറിയിച്ചു. നിലവാരമില്ലാതെ മനുഷ്യശരീരത്തിന് ഹാനികരമായ നിറങ്ങളും അവശ്യവസ്തുക്കളും ചേർത്ത് പൊടിയരി വിതരണം ചെയ്യുന്നത് തടയണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണർക്കും പൊതുവിതരണ സെക്രട്ടറിക്കും കമീഷൻ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.