കൊല്ലം: വിദ്യാഭ്യാസ മേഖലയില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേല്‍പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എന്‍. അനിരുദ്ധന്‍ ആവശ്യപ്പെട്ടു. ഒാള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കുളക്കട വിജയകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍. ഗോപാലകൃഷ്ണന്‍, ജില്ല സെക്രട്ടറി കെ.എസ്. ഷിജുകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പിടവൂര്‍ രമേശ്, ശ്രീലേഖ വേണുഗോപാല്‍, എന്‍. ബിനു എന്നിവര്‍ സംസാരിച്ചു. ധര്‍ണക്കും മാര്‍ച്ചിനും ഷാജിമോന്‍, എം.എസ്. അനൂപ്, എ. സലീം, പി. സജീവ്കുമാര്‍, എം.കെ. സന്തോഷ്‌കുമാര്‍, ജയപ്രസാദ്, എ. ബാബു, പി.ആര്‍. ലിജു, ജി. അജിത് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: നൂറനാട് ഹനീഫ് സ്മാരക പുരസ്കാര സമർപ്പണം -വൈകു. 5.15 കൊല്ലം പബ്ലിക് ലൈബ്രറി: സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ അഖില കേരള വായന മത്സരം - കൊല്ലം താലൂക്ക് തലം -ഉച്ച. 2.00 കച്ചേരി ടി.ഡി. കലാമന്ദിർ: വിശ്വകർമ സർവിസ് കൊല്ലം ടൗൺ കോട്ടക്കകം 1674ാം ശാഖയുടെ അവാർഡ് വിതരണ പൊതുയോഗവും കുടുംബസംഗമവും. ഉദ്ഘാടനം സുരേഷ്ഗോപി എം.പി. - രാവിലെ 8.30 കൊല്ലം ജവഹർ ബാലഭവൻ: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിെൻറ ജില്ല സമ്മേളന സ്വാഗതസംഘം രൂപവത്കരണം -രാവിലെ 10.00 ചിന്നക്കട ഹോട്ടൽ ഷാ ഇൻറർനാഷനൽ: കേരള പ്രിേൻറഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം -രാവിലെ 9.00 കൊല്ലം അമ്പാടി ഓഡിറ്റോറിയം: ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ സംസ്ഥാന സ്പെഷൽ കൺെവൻഷനും ഓണക്കിറ്റ് വിതരണവും -രാവിലെ 10.00 കൊല്ലം കെ.എസ്.എസ്.ഐ.എ ഹാൾ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല ഘടകത്തിെൻറ തെരഞ്ഞെടുപ്പ് -രാവിലെ 9.00 വെണ്ടാർ പബ്ലിക് ലൈബ്രറി: പുതിയ മന്ദിരത്തിെൻറ സമർപ്പണം -വൈകു.5.00 കുളത്തൂപ്പുഴ ഗവ. ഹൈസ്കൂൾ: കുളത്തൂപ്പുഴ സർവീസ് സഹകരണബാങ്ക് 'മികവ്-2018' അനുമോദനം. മന്ത്രി കെ. രാജു -ഉച്ച 2.00 കൊല്ലം ഫൈൻ ആർട്സ് ഹാൾ: സ്കൂൾ ഓഫ് സ്പിരിച്വൽ സയൻസിെൻറ ആഭിമുഖ്യത്തിൽ ഡോ. ബാലമുരളീകൃഷ്ണ ഫൗണ്ടേഷൻ രൂപവത്കരണവും മ്യൂസിക്കൽ തെറാപ്പിയും -വൈകു. 4.00 ആലുംപീടിക തുമ്പിളിശ്ശേരില്‍ നവജ്യോതി ഗ്രന്ഥശാല അങ്കണം: സൗജന്യ ആയുര്‍വേദ ചികിത്സക്യാമ്പ് -രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.