(ചിത്രം) കൊല്ലം: മലബാർ മാവ് കർഷകസമിതിയുടെയും എസ്പോസൽ കൗൺസിൽ ഒാഫ് റിസോർസസും ഒാൾ കേരള ജാക്ക് ഫ്രൂട്ട് പ്രേമാഷൻ അസോസിയേഷെൻറയും നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് ചക്ക മഹോത്സവവും കൈത്തറി വിപണനമേളയും ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദ്യവിൽപന നിർവഹിച്ചു. നീലം, ബങ്കനപ്പള്ളി, സോത്ത, മല്ലിക, കിളിച്ചുണ്ടൻ, മൂവാണ്ടൻ, കുറ്റൂട്ടൂർ തുടങ്ങി പത്തിലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങൾ മേളയിലുണ്ട്. കേരള കാർഷികസർവകലാശാല ഉത്തരമേഖല ഗവേഷണകേന്ദ്രം പീലിക്കോടിെൻറ സാേങ്കതികസഹായത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂനിറ്റുകളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളയിലുണ്ട്. മാങ്ങ ഉൾപ്പെടെ 45 ൽപരം അച്ചാറുകൾ, വിവിധ ചക്കവിഭവങ്ങൾ എന്നിവ മേളയുടെ പ്രത്യേകതയാണ്. .... (പരസ്യം ഉള്ളതാണ്)...... മഠത്തില്‍ വാസുദേവന്‍പിള്ള ചരമവാര്‍ഷികം ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തില്‍ ഹയര്‍ സെക്കൻഡറി സ്കൂളിെൻറ സ്ഥാപകന്‍ മഠത്തില്‍ വാസുദേവന്‍പിള്ളയുടെ മൂന്നാമത് ചരമവാര്‍ഷികാചരണവും അവാര്‍ഡ് ദാനവും എട്ടിന് രാവിലെ 9.30ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് സലീം അമ്പീത്തറ അധ്യക്ഷത വഹിക്കും. ഡോ. ചേരാവള്ളി ശശി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ 33,333 രൂപയും ഫലകവും അടങ്ങുന്ന മഠത്തില്‍ വി. വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം പ്രഥമ പ്രവാസി സാഹിത്യ പുരസ്‌കാര ജേതാവ് എ.എം. മുഹമ്മദിന് സമ്മാനിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ചന്ദ്രമണി ടീച്ചര്‍, ബി.പി. മീനാകുമാരി, കെ. ഉണ്ണികൃഷ്ണപിള്ള, ടി.എല്‍. സബിത എന്നിവര്‍ അറിയിച്ചു. അവനീബാല അനുസ്മരണം ആറിന് കൊല്ലം: ഡോ.എസ്. അവനീബാല അനുസ്മരണ സമ്മേളനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. പ്രൊഫ. എസ്. സുലഭയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അവനീബാല പുരസ്‌കാരം ഇ. സന്ധ്യക്ക് ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.