സൗദിയിൽ മരിച്ചത്​ ഉറ്റ സുഹൃത്തുക്കൾ

കൊട്ടിയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽപെട്ട് മരിച്ച യുവാക്കൾ ഉറ്റ സുഹൃത്തുക്കൾ. വടക്കേവിള മണക്കാട് നഗർ 160 മുബാറക് മൻസിലിൽ സലീമി​െൻറയും ഹയർ നിസയുടെയും മകൻ സഹീർ സലിം (30), ഉമയനല്ലൂർ പട്ടരുമുക്ക് വാഴോട്ട് തെക്കതിൽ അബ്ദുൽ ഹക്കീമി​െൻറയും ജമീലാബീവിയുടെയും മകൻ ഹാഷിം (28) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ റിയാദിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലെ ചരിത്ര സ്ഥലം സന്ദർശിച്ച് മടങ്ങവെ ഇവർ സഞ്ചരിച്ച പിക്കപ് വാഹനം ഖുറൈശി റോഡിലെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. പിക്കപ്പിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേരാണ് മരിച്ചത്. തൃശൂർ സ്വദേശിയായ പോൾസൺ, കായംകുളം സ്വദേശി നിഷാദ് എന്നിവർ പരിക്കുകളോടെ രക്ഷശപ്പട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ താമസമുണ്ടെങ്കിൽ ഹാഷിമി​െൻറ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. എട്ടുമാസം മുമ്പാണ് ഹാഷിം അവധികഴിഞ്ഞ് തിരികെ പോയത്. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഹാഷിം വീട്ടിലേക്ക് വിളിച്ചിരുന്നു. മാതാവിനെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് പിതാവുമായി ഏറെനേരം സംസാരിച്ചിരുന്നു. റംസാ സഹീറാണ് സഹീർ സലീമി​െൻറ ഭാര്യ. സിനാൻ മകനാണ്. തസ്നിയാണ് ഹാഷിമി​െൻറ ഭാര്യ. ഹൈഫാ ഫാത്തിമ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.