രാഷ്​ട്രപതിയു​ടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഞായറാഴ്ച ഉച്ചക്ക് നാല് മുതൽ ഏഴ് വരെ എയർപോർട്ട്, ഒാൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ ലാമ്പ്, മ്യൂസിയം, െവള്ളയമ്പലം, രാജ്ഭവൻ, കവടിയാർ വരെയുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ഒന്ന് വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർ.ആർ ലാമ്പ്, പാളയം, വി.ജെ.ടി, ആശാൻ സ്ക്വയർ, ന്യൂ അസംബ്ലി, ജി.വി രാജ വരെയുള്ള റോഡുകളിലും അന്നേദിവസം വൈകീട്ട് മൂന്ന് മുതൽ ആറ് വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർ.ആർ ലാമ്പ്, പാളയം, വി.ജെ.ടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, നാലുമുക്ക്, പേട്ട, ചാക്ക, ഒാൾസെയിൻസ്, ശംഖുംമുഖം, എയർപോർട്ട് വരെയുള്ള േറാഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും. വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാർ നേരത്തേ എത്തണം. ബന്ധപ്പെേടണ്ട േഫാൺ നമ്പറുകൾ: 0471 2558731, 0471 2558732.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.