അഞ്ചൽ: ഇടമുളയ്ക്കൽ, പനച്ചവിള, ചാവരുകുന്ന് പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധശല്യം വർധിച്ചതായി പരാതി. പ്രദേശത്തെ വീടുകൾക്ക് നേരെ കല്ലേറും ഭീഷണിപ്പെടുത്തലും പതിവായി. കഴിഞ്ഞ ദിവസം ചാവരുകുന്നിൽ സുധാകരെൻറ വീടിന് നേരെ രാത്രിയിൽ കല്ലേറും അസഭ്യവർഷവും നടന്നു. ബിയർകുപ്പികൾ മുറ്റത്തേക്കെറിഞ്ഞുടച്ചു. ഇവിടെ കിടന്ന ഓട്ടോക്ക് കേടുപാടുണ്ടായി. അഞ്ചൽ െപാലീസിൽ പരാതി നൽകിയതിനെ തുടർന്ന് അയൽവാസിയായ ഒരാളെ കസ്റ്റയെിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ദിവസങ്ങൾമുമ്പ് അഞ്ചൽ പനയഞ്ചേരി പ്രദേശത്തും ഇടയത്തും വീടുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓടനാവട്ടത്ത് മാലിന്യം നീക്കാൻ നടപടിയില്ല വെളിയം: ഓടനാവട്ടത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ വെളിയം പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വിവിധ ഭാഗങ്ങളിൽ രാത്രികാലത്ത് ചാക്കിൽ കെട്ടിയ മാലിന്യമാണ് നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന മേഖലയിൽ കാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ഓടനാവട്ടം ജങ്ഷൻ, വെളിയം, തുറവൂർ, ചെന്നാപ്പാറ, കുടവട്ടൂർ എന്നിവിടങ്ങളിലെ റോഡ് വക്കുകളിലാണ് നിക്ഷേപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.