(ചിത്രം) കുളത്തൂപ്പുഴ: വർഷങ്ങളായി കൈവശഭൂമിക്ക് പട്ടയമെന്ന സ്വപ്നവുമായി കഴിയുന്ന സാംനഗർ നിവാസികൾക്ക് പ്രതീക്ഷയേകി ഭൂമി സർവേക്ക് നടപടി ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഡെപ്യൂട്ടി തഹസിൽദാർ ആർ.എസ്. ബിജുലാലിെൻറ നേതൃത്വത്തിെല സംഘം പ്രദേശത്ത് സന്ദർശനം നടത്തി. തെന്മല ഡാം കമീഷൻ ചെയ്യുന്ന സമയത്ത് ഡാമിെൻറ ജലസംഭരണി പ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ വർഷങ്ങൾക്കു മുമ്പ് പുനരധിവസിപ്പിച്ചത് സാംനഗറിലായിരുന്നു. കൈവശഭൂമിക്ക് പട്ടയമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക് പരാതിനൽകിയിരുന്നു. തുടർന്ന് വനം വകുപ്പിെൻറയും റവന്യൂവകുപ്പിെൻറയും സഹകരണത്തോടെ പട്ടയപ്രശ്നത്തിനു പരിഹാരം കാണുന്നതിന് ഒരു വർഷം മുമ്പ് തീരുമാനെമടുെത്തങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. നാട്ടുകാർക്കിടയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ശനിയാഴ്ച സർവേ നടപടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. സംഘം ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തുകയും തിങ്കളാഴ്ച മുതൽ രണ്ടാഴ്ചക്കുള്ളിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി പട്ടയപ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർവേയർ സുരേന്ദ്രൻ ആചാരി, ജയകുമാർ, പ്രവീൺ, അജിത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. അഞ്ചലിൽ ഗുണ്ടാവിളയാട്ടം: നാലുപേർ അറസ്റ്റിൽ (ചിത്രം) അഞ്ചൽ : യുവാവിനെ വീട്ടിൽ കയറി മർദിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ആക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിമുട്ടിയതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബസ് ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ നാലുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ആർച്ചൽ സുരേഷ് ഭവനിൽ സുരേഷ് (30), അഞ്ചൽ കോമളം ജ്യോതിഷ് ഭവനിൽ ജ്യോതിഷ് ലാൽ (27), അഞ്ചൽ വക്കംമുക്ക് റോഡുവിള പുത്തൻവീട്ടിൽ അജി (25 ), അഞ്ചൽ അഗസ്ത്യക്കോട് കോളച്ചിറ അശ്വതി മന്ദിരത്തിൽ അനന്തു (24 ) എന്നിവരെയാണ് അഞ്ചൽ സി.ഐ ടി. സതികുമാറിെൻറ നേതൃത്വത്തിെല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ടാക്സി ഡ്രൈവറായ നെട്ടയം കൈലാസത്തിൽ ബിജുവിനെ (45) തിരുവനന്തപുരത്തേക്ക് ഓട്ടം പോകാനുണ്ടെന്ന വ്യാജേന വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ബിജുവിനെ ആക്രമിസംഘം അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചുകയറി വീണ്ടും മർദിച്ചു. അക്രമം തടയൻ ശ്രമിച്ച അയിലറ അമ്പാടിയിൽ അനിൽകുമാർ (49), പുത്തയം വെള്ളികുളം വീട്ടിൽ അനസ് (43) എന്നിവർക്കും മർദനമേറ്റു. മർദനത്തിൽ ഗുരുതര പരിക്ക് പറ്റിയ അനിൽകുമാറിനെയും ഓട്ടോ ഡൈവർ ഉണ്ണികൃഷ്ണനെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കയറി അക്രമം നടത്തി അഞ്ചലിലേക്ക് വരവെയാണ് ആർ.ഒ ജങ്ഷന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ കെ.എസ്.ആർ.ടി.സി ബസിൽ തട്ടുന്നതും ജീവനക്കാരെ മർദിക്കുന്നതും. ചാത്തന്നൂർ ഡിപ്പോയിലെ ജീവനക്കാരായ ഡ്രൈവർ രഞ്ജിത്ത്, കണ്ടക്ടർ ഷീബ എന്നിവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വീട് കയറി ആക്രമിച്ചതിനും ബസ് ജീവനക്കാരെ മർദിച്ചതിനും ഇവർക്കെതിരെ നാല് കേസുകൾ എടുത്തതായി പൊലീസ് അറിയിച്ചു . കേസിലെ മറ്റൊരു പ്രതിയായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.