'ഭൂമി ക്ഷീരവികസന വകുപ്പിന്​ വിട്ടുകൊടുക്കുന്നത്​ ചെറുക്കും'

കുളത്തൂപ്പുഴ: ഭൂരഹിതരായ നിർധനരുടെ ഭവനപദ്ധതിക്ക് വർഷങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് വിലയ്ക്കുവാങ്ങിയ ഭൂമി ഭൂരഹിതർക്ക് വിതരണംചെയ്യാതെ ക്ഷീരവികസന വകുപ്പിന് കൈമാറുന്നതിനുള്ള നീക്കം നിയമപരമായി ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റി. റോഡ് പുറമ്പോക്കിലും വനത്തിറമ്പിലും കുടിൽകെട്ടി കഴിയുന്നവർക്ക് ഭവനപദ്ധതിക്കാണ് മുൻ ഭരണസമിതി കുളത്തൂപ്പുഴ ആറിന് കിഴക്കേക്കരയിൽ 3.20 ഏക്കർ ഭൂമി സ്വകാര്യവ്യക്തിയിൽനിന്ന് വിലയ്ക്കുവാങ്ങിയത്. തുടർന്ന് ഉടമസ്ഥത സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് വാങ്ങിയ ഭൂമിയാണെന്ന് പഞ്ചായത്ത് സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുകയും അനുകൂലവിധി സമ്പാദിക്കുകയുമായിരുന്നു. എന്നാൽ ഭൂമി സ്വന്തമായി കഴിഞ്ഞപ്പോൾ ഭൂരഹിതരെ മറക്കുന്ന നിലപാടാണ് ഭരണസമിതി കൈക്കൊള്ളുന്നത്. ഇതിൽനിന്ന് ഒരേക്കർ നിർദിഷ്ട പാൽ സംസ്കരണ-സംഭരണ കേന്ദ്രം നിർമിക്കുന്നതിന് ക്ഷീര വികസന വകുപ്പിന് കൈമാറാനാണ് ശ്രമം. ഭൂരഹിതർക്ക് വാഗ്ദാനംചെയ്ത ഫ്ലാറ്റ് നിർമാണത്തിന് ഇനിയും നടപടിളൊന്നും ആരംഭിക്കാതെ മറ്റ് പദ്ധതികൾക്കായി ഭൂമി കൈമാറുന്നതിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫൈസൽ ആരോപിച്ചു. കനാൽ ഭൂമി കൈയേറ്റത്തിനെതിരെ നടപടിവേണം -കേരള കോൺഗ്രസ് ബി എഴുകോൺ: ഇടയ്ക്കിടം കനാൽ ഭൂമി കൈയേറി നിർമാണപ്രവർത്തനം നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യം. സർക്കാർ ഓഫിസുകൾ അവധിയുള്ള ദിവസങ്ങൾ നോക്കിയാണ് വ്യാപക നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. കട നിർമിക്കുന്നതിന് മാത്രം പെർമിറ്റ് എടുത്ത് സമീപപ്രദേശത്തെ സർക്കാർ ഭൂമിയിൽ കൂടി നിർമാണം നടത്തുന്ന രീതിയാണ് നടന്നുവരുന്നത്. ഇത്തരം കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കലക്ടർക്കും എ.ഡി.എമ്മിനും കേരള കോൺഗ്രസ് (ബി) കരീപ്ര മണ്ഡലം കമ്മിറ്റി പരാതി സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.