ശ്രീകോവിൽ കുത്തിപ്പൊളിച്ച് സ്വർണാഭരണം കവർന്നു

പാറശ്ശാല: ഉദിയൻകുളങ്ങര ആലുംമുട്ടിൽ ശ്രീ നാഗർ യക്ഷിയമ്മൻ ക്ഷേത്രത്തിലെ . ക്ഷേത്രത്തി​െൻറ ചുറ്റമ്പലത്തിൽ കടന്ന മോഷ്ടാവ് ഗണപതി അമ്പലത്തി​െൻറ വാതിൽ തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവൻ സ്വർണമാല കവരുകയായിരുന്നു. ഭഗവതിയുടെ ശ്രീകോവിലി​െൻറ വാതിൽ തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം തുറക്കാറുള്ള ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകീട്ട് എത്തിയ പൂജാരിയാണ് വിവരം ആദ്യം അറിഞ്ഞത്. ഏതാനും മാസങ്ങളായി പാറശ്ശാലയിലെ ക്ഷേത്രങ്ങളിൽ മോഷണപരമ്പര തുടരുകയാണ്. രണ്ട് മാസം മുമ്പ് പ്രദേശത്തെ പലവ കുളങ്ങര ശിവക്ഷേത്രത്തിലും നെടിയാംകോട് അർധനാരീശ്വര ക്ഷേത്രത്തിലും സമാനരീതിയിലുള്ള കവർച്ച നടന്നിരുന്നു. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.