അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി

തിരുവനന്തപുരം: അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ മോഷണംപോയതായി പരാതി. ഗൗരീശപട്ടം മുളവന വയല്‍നികത്തിയ വീട്ടില്‍ ഡി. മഹേഷി​െൻറ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ക്യാമറാമാനായ ഇയാളുടെ ഭാര്യ വിദേശത്താണ്. വീട്ടിലെ അലമാരയിലെ രണ്ട് ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മൂന്ന് പവ​െൻറ മാലയും രണ്ടുപവന്‍ തൂക്കമുള്ള ഒരു ജോഡി കൊലുസുമാണ് കാണാതായത്. കഴിഞ്ഞദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകുന്ന ഭാര്യയുടെ ബന്ധുവിനെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. മോഷണക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പൊലീസ് നടപടി നേരിട്ട ബന്ധു കഴിഞ്ഞദിവസം വീട്ടിൽ വന്നുപോയതായും ഇയാൾ പരാതിയിൽ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.