തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 200ൽപരം നെയ്ത്ത് കലാകാരന്മാരുടെ കൈവിരുതിൽ തീർത്ത ഫാഷൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒാണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ജില്ലയിൽ ആരംഭിച്ചു. ബിഹാർ-ഭാഗൽപുരി, ടസർ, കോസ ആൻഡ് ഖാദി സിൽക്ക്, ആസം-മുഗ ആൻഡ് എറി സിൽക്, ഉത്തർപ്രദേശ്-ബനാറസ് സിൽക്ക്, ജാംദാനി, ജംമവർ, ലക്നോ ചിക്കൻ, ഒഡിഷ-ബംകായി, സമ്പൽപുരി, മധ്യപ്രേദശ്-ചാന്ദേരി, മഹേശ്വരി, ഗുജറാത്ത്-കച്ച് എംേബ്രായിഡറി, പേട്ടാള, ബാന്തിനി, രാജസ്ഥാൻ-സാംനെരി പ്രിൻറ്, ബന്ദനരി, ബ്ലോക്ക് പ്രിൻറ്, കർണാടക ക്രേപ് പ്രിൻറ് ആൻഡ് ബാംഗ്ലൂർ സിൽക്ക് സാരി, ജമ്മു കശ്മീർ-എംബ്രോയിഡറി ആൻഡ് താബി സിൽക്ക്, ഡ്രസ്, തമിഴ്നാട്-കോയമ്പത്തൂർ കോട്ടൺ ആൻഡ് കാഞ്ചീവരം സിൽക്ക് തെലങ്കാന-ഗഡ്വാൾ കോട്ട പട്ട്, പോച്ചംപള്ളി, നാരായൺ പേട്ട്, ഛത്തിസ്ഗഡ്-കാന്ത, ട്രൈബൽ വർക്ക്, കോസാ സിൽക്ക്, ആന്ധ്രപ്രദേശ്-ധർമവാരം, വെങ്കിടാഗിരി, മഗൾഗിരി, ഉപ്പട, കലംകാരി, പഞ്ചാബ്-ഫുൽക്കരിവർക്ക് സ്യൂട്ട്സ് ആൻഡ് ഡ്രസ് മെറ്റീരിയൽസ്, വെസ്റ്റ് ബംഗാൾ-ബാലുച്ചരി, കാന്ത, താെെങ്കൽ, ജാംദാനി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തനത് വസ്ത്രങ്ങളും പരിശുദ്ധമായ പട്ടുൽപന്നങ്ങളും നെയ്ത്തുകാരിൽനിന്ന് നേരിട്ട് വാങ്ങാം. കൂടാതെ ബാഹുബലി സാരികളുടെ പ്രത്യേക കളക്ഷനും വഴുതക്കാട് ശ്രീമൂലം ക്ലബിൽ ഒമ്പത് വരെ സംഘടിപ്പിച്ച മേളയിലുണ്ട്. രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. മുലയൂട്ടൽ ബോധവത്കരണ റാലി തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിസി(െഎ.എ.പി)െൻറ നേതൃത്വത്തിൽ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. മാനവീയം വിഥിയിൽ അഡി. ഡി.ജി.പി ബി. സന്ധ്യ സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് കുഞ്ഞ് എന്നിർ ഫ്ലാഗ്ഒാഫ് ചെയ്തു. പുതിയ അമ്മമാരിൽ മുലയൂട്ടൽ കുറയുന്നെന്നും ഇത് അപകടകരമായ അവസ്ഥയിലേക്ക് മാതാവിനെയും കുഞ്ഞുങ്ങളെയും കൊണ്ടെത്തിക്കുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. െഎ.എ.പിയുടെയും ഇൻഡസ് സൈക്കിൾ എംബസിയുടെയും നേതൃത്വത്തിൽ കരകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സൗമ്യക്ക് സൈക്കിൾ സൗജന്യമായി നൽകി. ജോയൻറ് സെക്രട്ടറി ഡോ. സിബി കുര്യൻ ഫിലിപ്, ഡോ. ശങ്കർ, ഡോ. അഞ്ചു ദീപക്, ഡോ. സന്തോഷ്കുമാർ, ഡോ. ക്രിസ്റ്റീൻ ഇന്ദുമതി, ഡോ. അഭിരാം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.