വട്ടിയൂര്‍ക്കാവ്: മുൻ പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടില്‍നിന്ന് പതിനാറ് പവന്‍ സ്വർണാഭരണങ്ങള്‍ കവര്‍ന്നു. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിന് എതിര്‍വശം ടി.സി 10/2010ല്‍ അശ്വതിയില്‍ രവീന്ദ്രന്‍ നായരുടെ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ കളവുപോയത്. എ.ആര്‍ ക്യാമ്പിലെ അസിസ്റ്റൻറ് കമാണ്ടൻറായിരുന്നു ഇദ്ദേഹം. രണ്ടുനിലയുള്ള വീട്ടില്‍ മുകൾനിലയില്‍ ഇദ്ദേഹവും ഭാര്യയുമാണ് താമസം. മകള്‍ ദേവികയും ഭര്‍ത്താവ് അജിത് കുമാറും താമസിക്കുന്ന വീടിെൻറ താഴത്തെനിലയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അടുക്കളക്ക് സമീപത്തെ മുറിയിലെ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ തൂക്കം വരുന്ന നെക്ലെയ്സ്, രണ്ട് പവന്‍ വീതം തൂക്കമുള്ള ഒരു ജോഡി വളകള്‍, ഒന്നര പവെൻറ രണ്ട് വളകള്‍, രണ്ടു പവനുള്ള ഏഴ് മോതിരങ്ങള്‍ ഒരു ജോഡി കമ്മല്‍ എന്നിവയാണ് കവർന്നത്. വീടിെൻറ പിന്നില്‍ അടുക്കളയുടെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ ഉണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അജിത്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.