തൂങ്ങിമരണം കൊലപാതകമെന്ന് സംശയം; രണ്ടുപേർ കസ്​റ്റഡിയിൽ

പത്തനാപുരം: മധ്യവയസ്കനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. പത്തനാപുരം നെടുംപറമ്പ് പുത്തൂക്കുന്ന് ഏലായിൽ വാടകക്ക് താമസിക്കുന്ന അഞ്ചല്‍ സ്വദേശി രാജനെയാണ് (45) കഴിഞ്ഞമാസം ഇരുപത്തിനാലിന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരില്‍ ചിലരുടെ സംശയത്തെതുടര്‍ന്ന് രാജ​െൻറ ഭാര്യയെയും ആത്മഹത്യ ചെയ്ത വിവരം പൊലീസിൽ അറിയിച്ച യുവാവിനെയും വിശദമായ മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. യുവതി കുറ്റം ചെയ്തതായാണ് സൂചന. മദ്യലഹരിയിലായിരുന്ന രാജനെ ഭാര്യയും യുവാവും ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സമ്മതിച്ചതായാണ് വിവരം. വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന രാജന്‍ ഭാര്യയുമായി നിരന്തരം കലഹമുണ്ടാക്കുമായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. മൃതദേഹത്തി​െൻറ കാല്‍ തറയില്‍ മുട്ടിനിന്നിരുന്നതും തലേന്ന് രാത്രി ഏറെ വൈകിയും രാജനും ഭാര്യയും തമ്മില്‍ കലഹിച്ചിരുന്നതായ പരിസരവാസികളുടെ മൊഴിയും പൊലീസി​െൻറ സംശയത്തിന് കാരണമായി. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ക്ഷീരവികസനവകുപ്പി​െൻറ പാൽസംസ്കരണകേന്ദ്രം കുളത്തൂപ്പുഴയിൽ കുളത്തൂപ്പുഴ: ക്ഷീരവികസന വകുപ്പ് എട്ടുകോടി രൂപ മുതൽ മുടക്കിൽ കുളത്തൂപ്പുഴയിൽ പാൽസംഭരണ-സംസ്കരണകേന്ദ്രം സ്ഥാപിക്കും. നിലവിൽ പാൽ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കായി കോടിക്കണക്കിനുരൂപയാണ് ദിനംപ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. തദ്ദേശീയമായി ഇവ ഉൽപാദിപ്പിക്കുന്നതിന് സംവിധാനമൊരുക്കുക വഴി നൂറുകണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്തെ മൂന്നുമേഖലകളായി തിരിച്ചാണ് ക്ഷീരവികസനവകുപ്പ് പദ്ധതികൾ തയാറാക്കിയിത്. തെക്കൻമേഖലയിലെ കേന്ദ്രമാണ് കുളത്തൂപ്പുഴയിൽ സ്ഥാപിക്കുക. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തി​െൻറ ഉടമസ്ഥതയിൽ ആറ്റിനു കിഴക്കേക്കരയിലുള്ള 3.20 ഏക്കർ ഭൂമിയിൽനിന്ന് ഒരേക്കർ ഭൂമി ക്ഷീരവകുപ്പിനുകൈമാറാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. ഭരണാനുമതി ലഭിച്ചാലുടൻ ഭൂമി ക്ഷീര വികസനവകുപ്പിന് വിട്ടുനൽകും. പാലി​െൻറ ഉപഭോഗം വർധിപ്പിക്കുന്ന തരത്തിലുള്ള വിവിധ ക്ഷീരോൽപന്നങ്ങളുടെ ഉൽപാദന-വിപണന തന്ത്രങ്ങൾ ഫലപ്രദമാക്കുക, ക്ഷീരകർഷകർക്ക് ആവശ്യമായ േപ്രാത്സാഹനവും ശാസ്ത്രീയ ക്ഷീേരാൽപാദനം സംബന്ധിച്ച മികച്ച പരിശീലനവും നൽകി സ്വയം പര്യാപ്തരാക്കുക, കാലിവളർത്തൽ േപ്രാത്സാഹിപ്പിക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങൾ കേന്ദ്രം സ്ഥാപിക്കുക വഴി ക്ഷീര വികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.