മനുവിന് കൈത്താ​െങ്ങാരുക്കി സഹപാഠികൾ

(ചിത്രം) കരുനാഗപ്പള്ളി: ആർ.സി.സിയിൽ വേദനതിന്ന് കഴിയുന്ന സഹപാഠിക്ക് സാന്ത്വനം പകർന്ന് വിദ്യാർഥികൾ കൈകോർത്തു. മാരകരോഗത്തിനടിമയായി കഴിയുന്ന തങ്ങളുടെ കൂട്ടുകാരനായി നന്മയുടെ വേറിട്ട പാഠം രചിക്കുകയായിരുന്നു കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെയും ഗേൾസ് ഹൈസ്കൂളിലെയും വിദ്യാർഥികൾ. ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർഥിയായ മനു രക്താർബുദം ബാധിച്ച് ചികിത്സയിലായിട്ട് ദിവസങ്ങളായി. പടനായർകുളങ്ങര വടക്ക് പറപ്പള്ളി കിഴക്കതിൽ രജിതയുടെ ഇളയ മകനാണ് മനു. കുട്ടികൾ ചെറുപ്പമായിരിക്കെതന്നെ ഭർത്താവ് ഉപേക്ഷിച്ച രജിത കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെയാണ് മനു മാരകരോഗത്തിനടിമയായത്. ഭാരിച്ച ചികിത്സ ചെലവ് ഇൗ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. പലപ്പോഴും സുമനസ്സുകളുടെ സഹായം കൊണ്ടാണ് ആശുപത്രി ചെലവുകൾ നടന്നുപോയത്. ഈ സാഹചര്യത്തിലാണ് കുട്ടികളും അധ്യാപകരും സഹായവുമായെത്തിയത്. ബോയ്സ് ഹൈസ്കൂളിൽനിന്നും ഹയർസെക്കൻഡറി വിഭാഗത്തിൽനിന്നും ഗേൾസ് ഹൈസ്കൂളിൽനിന്നുമായി രണ്ടരലക്ഷത്തോളം രൂപയാണ് സ്വരൂപിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ധനസഹായം മാതാവ് രജിതക്ക് കൈമാറി. ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മേരി ടി. അലക്സ് സഹായം കൈമാറി. സുഭാഷ്, ജി.പി. അനിൽ, സ്റ്റാഫ് സെക്രട്ടറി ജയശ്രീ നഗരസഭ കൗൺസിലർ അജിതകുമാരി, തുളസി എന്നിവർ പങ്കെടുത്തു. ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് എൽ. ശ്രീലത സഹായം കൈമാറി. സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തി​െൻറ സഹായം അടുത്തദിവസം കൈമാറുമെന്ന് പ്രിൻസിപ്പൽ ബിന്ദു ആർ. ശേഖർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.