'മീശ' നോവല്‍ കത്തിച്ച മൂന്നുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: എസ്. ഹരീഷി​െൻറ 'മീശ' നോവല്‍ കത്തിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കേേൻറാണ്‍മ​െൻറ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. ഡി.സി ബുക്‌സ് സ്റ്റാച്യു ശാഖ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ചയാണ് സ്റ്റാച്യുവിലെ ഡി.സി ബുക്സി‍​െൻറ ശാഖ‍യിലെത്തി ബി.ജെ.പി പ്രവർത്തകർ നോവൽ കത്തിച്ചത്. വെള്ളിയാഴ്ച ഹിന്ദു ഐക്യവേദി പ്രവർത്തകർ ശാഖയിലേക്ക് മാർച്ചും നടത്തി. ഡി.സി ബുക്സ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സിയുടെ എല്ലാ ശാഖകൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.