തിരുവനന്തപുരം: ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെൻറ്, മറൈൻ ക്യാച്ച് അസസ്മെൻറ് സർവേകൾ നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കും. കരാറടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രായം 20-36. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം. ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 11നും ഒന്നിനുമിടയിൽ തിരുവനന്തപുരം കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0471 2450773. ഏകദിന ശിൽപശാല തിരുവനന്തപുരം: അതിയന്നൂർ ബ്ലോക്കിന് കീഴിലെ സ്ത്രീകൾക്ക് മുലയൂട്ടൽ സംബന്ധിച്ച അവബോധം നൽകുന്നതിന് അങ്കണവാടി പ്രവർത്തകർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ 94 അങ്കണവാടി പ്രവർത്തകർ പെങ്കടുത്തു. ഫുഡ് ആൻഡ് ന്യൂട്രീഷൻ ബോർഡിെൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ ഹീബ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീകണ്ഠൻ നായർ, ശിശു വികസനപദ്ധതി ഓഫിസർ രാജേശ്വരി, അസിസ്റ്റൻറ് ടെക്‌നിക്കൽ അൈഡ്വസർ പ്രഭാത്, അങ്കണവാടി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.