സഹകരണ ബാങ്ക്​ ജീവനക്കാർ ഉപവസിച്ചു

തിരുവനന്തപുരം: സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, ജില്ല സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ പുനർനിർണയിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോഒാപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സെക്രേട്ടറിയറ്റിനു മുന്നിൽ ഉപവാസം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അനിൽ, എൻ.ജി.ഒ യൂനിയൻ സെക്രട്ടറി ഗീത, എഫ്.എസ്.സി.ടി.ഒ സംസ്ഥാന പ്രസിഡൻറ് പി. സുരേഷ് കുമാർ, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സി. ബാലസുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി വി.ബി. പത്മകുമാർ, നേതാക്കളായ കെ.എസ്. രമേശ്, അജയകുമാർ, കെ.ആർ. സരളാഭായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.