കൊല്ലം: തിങ്കളാഴ്ച രാത്രി മുതൽ പെയ്ത ഇടിമിന്നലോട് കൂടിയ ശക്തമായ മഴയിൽ ജില്ലയിൽ വ്യാപകനാശം. ചൊവ്വാഴ്ച ഉച്ചവരെ തുടർച്ചയായി പെയ്ത മഴ വൈകുന്നേരത്തോടെയാണ് ശമിച്ചത്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിൽമുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു. വിവിധമേഖലകളിലായി ആയിരത്തിലധികം വീടുകളിൽ വെള്ളംകയറുകയും നൂറിലധികം വീടുകൾ തകരുകയുംചെയ്തിട്ടുണ്ട്. പുഴകളിലും തോടുകളിലുമെല്ലാം വെള്ളം ക്രമാതീതമായി ഉയർന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതതടസ്സമുണ്ടായി. കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പലയിടത്തും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്കൂളുകളിലും കടകേമ്പാളങ്ങളിലും വെള്ളംകയറി. നഗരത്തിലടക്കം പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിെൻറ പിടിയിലമർന്നു. ഒാടകളിൽ മാലിന്യംനിറഞ്ഞത് കാരണം വെള്ളം ഒഴുകിപ്പോകാത്തതാണ് പലയിടത്തും വെള്ളക്കെട്ടിന് കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തീരദേശമേഖലയിൽ കടലാക്രമണം രാത്രി വൈകിയും ശക്തമായി തുടരുകയാണ്. പലയിടത്തും പുലിമുട്ടുകൾക്ക് മുകളിലൂടെയാണ് തിര കരയിലേക്ക് അടിച്ചുകയറുന്നത്. തീരദേശ റോഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീരമേഖലയിലുള്ളവരെ ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചിന്നക്കട കുറവൻപാലത്തെ ഉപാസന നഗറിലും ചിന്നക്കട നഗറിലുമായി 50ഒാളം വീടുകളിലാണ് വെള്ളംകയറിയത്. ഇവിടുത്തെ തമിഴ് കോളനിയാണ് മഴയുടെ ദുരിതംകൂടുതൽ ഏറ്റുവാങ്ങിയത്. ആക്രി ശേഖരിച്ച് വിൽപന നടത്തുന്നവരാണ് ഇവരിലേറെയും. വീടുകളിലും പരിസരങ്ങളിലുമായി ശേഖരിച്ച് െവച്ചിരുന്ന ആക്രി സാധനങ്ങളുൾപ്പെടെ മഴവെള്ളത്തിൽ ഒഴുകിപോയി. മഴ തുടങ്ങിയപ്പോൾ തന്നെ വീട്ടിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് ഇവർ മാറ്റിയിരുന്നു. കട്ടിലും മേശയും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ സിമൻറ് കട്ടകളിൽ ഉയർത്തിവെച്ചിരിക്കുകയാണ്. വീടിന് പുറത്തും അകത്തുമായി മുട്ടറ്റം വെള്ളത്തിലായിരുന്നു ചൊവ്വാഴ്ച പകൽ മുഴുവൻ ഇവർ. ചിന്നക്കട നഗർ അശോക് ഭവനിൽ അശോകെൻറ വീടിെൻറ തറയിൽ രൂപം കൊണ്ട വിള്ളലിലൂടെ ഭൂമിക്കടിയിൽനിന്ന് ഊറ്റിറങ്ങി വീടിനകത്ത് വെള്ളം കയറി. വീടിെൻറ താഴത്തെ നില മുങ്ങിയതോടെ കുട്ടികളുമായി മുകൾനിലയിൽ കുടുംബം അഭയംതേടി. വീടിെൻറ ഭിത്തികളും പലയിടങ്ങളിലായി പൊട്ടലുണ്ടായി. റെയിൽവേ സ്റ്റേഷന് സമീപത്തെ അലക്ക് കോളനിയിലും വെള്ളംകയറി. കുറവൻപാലത്ത് ഓടകളിലെ വെള്ളം വീടുകളിലേക്കാണ് ഒഴുകി കയറിയത്. ക്യു.എ.സി റോഡ്, കുറവൻപാലം-ശാസ്‌ത്രി ജങ്ഷൻ റോഡ് തുടങ്ങി പലയിടത്തും മഴവെള്ളം ഓടയിലൂടെ ഒഴുകാതെ റോഡിൽ കെട്ടിക്കിടന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.