കൊട്ടാരക്കര: കശുവണ്ടി തൊഴിലാളികളുടെയും മാസശമ്പളക്കാരുടെയും ബോണസ് തീരുമാനിക്കാന്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് കേരള സ്റ്റേറ്റ് കാഷ്യു വര്‍ക്കേഴ്സ് ആന്‍ഡ് സ്റ്റാഫ് ഫെഡറേഷന്‍(കെ.ടി.യു.സി-ജെ) സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രാരംഭ ചര്‍ച്ചക്ക് പോലും വിളിക്കാതെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തതിൽ അലംഭാവം കാട്ടുകയാണെന്ന് വാക്കനാട് രാധാകൃഷ്ണെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. എഴുകോണ്‍ സത്യന്‍, സി. മോഹനന്‍ പിള്ള, കല്ലട ഫ്രാന്‍സിസ്, മണിമോഹനന്‍ നായര്‍, ജോര്‍ജ്കുട്ടി, ശിവശങ്കരപ്പിള്ള എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ജയന്തി ആഘോഷം: സാഹിത്യമത്സരങ്ങൾ കൊല്ലം: ശ്രീനാരായണ ഗുരുവിെൻറ 164ാം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയെൻറയും ശ്രീനാരായണ ട്രസ്റ്റിെൻറയും ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി വിവിധ സാഹിത്യമത്സരങ്ങൾ നടത്തും. 'മതവും മനുഷ്യനും ഗുരുവിെൻറ വീക്ഷണത്തിൽ' എന്നതാണ് സ്കൂൾ തലത്തിൽ നടത്തുന്ന ഉപന്യാസ രചനയുടെ വിഷയം. 'ഗുരുദേവദർശനവും വിദ്യാഭ്യാസപുരോഗതിയും' എന്നതാണ് കോളജ് തല ഉപന്യാസരചനാ വിഷയം. 'സ്ത്രീസമത്വവും സ്വാതന്ത്ര്യവും ഗുരുവിെൻറ കാഴ്ചപ്പാടിൽ'എന്നതാണ് പൊതുവിഭാഗത്തിലുള്ള വിഷയം. ഫുൾസ്കാപ് പേപ്പറിൽ 10 പേജിൽ കവിയാത്ത സൃഷ്ടികൾ ആഗസ്റ്റ് 10ന് മുമ്പ് പട്ടത്താനം സുനിൽ, വത്സലാ നിവാസ്, ശ്രീനഗർ-25, പട്ടത്താനം പി.ഒ, കൊല്ലം-21 (ഫോൺ : 9847747771) എന്ന വിലാസത്തിലോ കൊല്ലം എസ്.എൻ.ഡി.പി യൂനിയൻ ഒാഫിസിലോ (ഫോൺ: 0474-2746196) അയക്കണം. സബ്ജൂനിയർ, ജൂനിയർ, സീനിയർ, പൊതുവിഭാഗത്തിൽെപട്ടവർക്കുള്ള മറ്റ് മത്സരങ്ങൾ: ക്വിസ്മത്സരം, പ്രസംഗമത്സരം, കഥാരചന, കവിതാരചന, ചിത്രരചന, ദൈവദശകം ആലാപനം (ഗ്രൂപ്, സിംഗിൾസ്) എന്നിവ ആഗസ്റ്റ് 12ന് രാവിലെ ഒമ്പതുമുതൽ കൊല്ലം ശ്രീനാരായണ വനിതാകോളജിൽ നടത്തും. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.