'മാധ്യമം' ആഴ്ചപ്പതിപ്പ് വെളിച്ചം പദ്ധതി ജില്ലതല ഉദ്ഘാടനം

പുനലൂർ: ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കേ ജനമനസ്സിൽ സ്ഥാനമുള്ളൂവെന്ന് കൊല്ലം റൂറൽ എസ്.പി ബി. അശോകൻ. അതിനാലാണ് കുറഞ്ഞ കാലയളവിനിടയിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ 'മാധ്യമ'ത്തിന് കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു. പുനലൂർ ശ്രീനാരായണ കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുനലൂർ ഇൻസ്പെയർ അക്കാദമി ഡയറക്ടർ നാസിംയഹിയ 'മാധ്യമം' ആഴ്ചപ്പതിപ്പ് എസ്.പിക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. ടി. ശശിധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. പ്രഭ, കവയിത്രി രാധു പുനലൂർ, കോളജ് സ്റ്റാഫ് സെക്രട്ടറി ഡോ.എസ്. ബൈജു, മലയാളം വിഭാഗം മേധാവി പ്രഫ. എം.എസ്. ബിജി എന്നിവർ സംസാരിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ ഷിഹാബുദ്ദീൻ പദ്ധതി വിശദീകരിച്ചു. പ്രഫ. ലിലിൻ വി. ഭാസ്കരൻ സ്വാഗതവും ജില്ല ബി.ഡി.ഒ വരവിള നവാസ് നന്ദിയും പറഞ്ഞു. പുനലൂർ ഡിവൈ.എസ്.പി എം. അനിൽകുമാർ, ലേഖകൻ ബി. ഉബൈദുഖാൻ, ഏരിയ ഓഫിസർ എ.കെ. നിസാം, കേരള ഫോക്കസ് മാസിക എഡിറ്റർ വിഷ്ണുദേവ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ പ്രമുഖ പി.എസ്.സി കോച്ചിങ് സ​െൻററായ പുനലൂർ ഇൻസ്പെയർ അക്കാദമിയാണ് കോളജിലേക്കാവശ്യമായ മാധ്യമം ആഴ്ചപ്പതിപ്പും പത്രവും സ്പോൺസർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.