കുണ്ടറ: കനത്തമഴയിൽ മൺറോതുരുത്തിൽ ചെറുപാലം തകർന്ന് അപകടത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. വില്ലിമംഗലം വെസ്റ്റ് വാർഡിൽ എസ്.കെ.ബി ജങ്ഷനിലെ ചെറുപാലത്തിെൻറ കൈവരിയും ഇരുഭാഗത്തെയും കരിങ്കൽക്കെട്ടുകളുമാണ് തകർന്നുവീണത്. ചൊവ്വാഴ്ച പെയ്ത കനത്തമഴയിൽ ഉച്ചയോടെയാണ് പാലംതകർന്നത്. പാലത്തിനിരുവശത്തും ഒരു മീറ്റർ വീതിയിൽ കരിങ്കല്ലുകൾ അടർന്നുവീണു. മൺറോരുത്തിലേക്കുള്ള ബസ് സർവിസ് ഉൾപ്പെടെ ഗതാഗതം പാലത്തിന് സമീപംവരെ നിജപ്പെടുത്തി. പരിമിതമായ ഗതാഗതസൗകര്യം മാത്രമുണ്ടായിരുന്ന പഞ്ചായത്തിലെ കരഗതാഗതം പാലത്തിെൻറ തകർച്ചയോടെ ഒരു ഭാഗത്തേക്ക് പൂർണമായി നിലച്ചസ്ഥിതിയാണ്. മുപ്പത് വർഷം മുമ്പ് നിർമിച്ച പാലമാണിത്. കനത്തമഴയിൽ നല്ലിലയിൽ വീടിെൻറ ചിമ്മിനിയും അടുക്കളയും തകർന്നുവീണ് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. സെൻറ് നിക്കോളാസ് കാഷ്യു ഫാക്ടറിക്ക് സമീപം പ്ലാവിളപുത്തൻവീട്ടിൽ രാജ(65)െൻറ വീട്ടിലാണ് നാശമുണ്ടായത്. ചൊവ്വാഴ്ച 3.30 ഓടെയായിരുന്നു അപകടം. അടുക്കള ഇടിഞ്ഞുവീഴുമ്പോൾ രാജൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രോഗിയായ രാജൻ അടുത്തമുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുസാധനങ്ങൾ ഉൾപ്പെടെ നശിച്ചു. മഴക്കെടുതി; ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കൊല്ലം: ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജില്ലയില്‍ 79 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊറ്റംകുളങ്ങര ഗവ.സ്‌കൂളില്‍ 11 കുടുംബങ്ങളില്‍നിന്നുള്ള 47 പേരും ഇരവിപുരം കൂട്ടിക്കട മുസ്ലിം പള്ളി ഹാളില്‍ 10 കുടുംബങ്ങളില്‍നിന്നുള്ള 32 പേരുമാണുള്ളത്. ചവറ പഞ്ചായത്തില്‍ കുമ്പഴകാവില്‍ വെള്ളംകയറിയ വീട്ടില്‍ കുടുങ്ങിയ നവജാത ശിശുവിനെയും അമ്മയെയും കുടുംബാംഗങ്ങളെയും ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ഭരണിക്കാവിലുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ല ആസ്ഥാനത്തും താലൂക്ക് തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തരസാഹചര്യം നേരിടുന്നതിനും അവശ്യഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനും ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പറുകള്‍ -കലക്‌ടറേറ്റ്: 1077 (ടോള്‍ ഫ്രീ), 0474-2794002, 2794004, 9447677800. താലൂക്ക് ഓഫിസുകള്‍: 0474-2742116 (കൊല്ലം), 0476-2620223 (കരുനാഗപ്പള്ളി), 0474-2454623, 2453630(കൊട്ടാരക്കര), 0476-2830345 (കുന്നത്തൂര്‍), 0475-2350090 (പത്തനാപുരം), 0475-2222605 (പുനലൂര്‍). മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് കൊല്ലം: ട്രോളിങ് നിരോധനം ജൂലൈ 31ന് അര്‍ധരാത്രി അവസാനിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാലും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.