കൊല്ലം: പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയെയും പൊതുപ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശികളായ പ്രശാന്ത് (44), വനിത സുഹൃത്ത് ജയസൂര്യ (31) എന്നിവരാണ് പിടിയിലായത്. കെ.ടി.ഡി.സി, നോർക്ക റൂട്സ്, സ്പോർട്സ് കൗൺസിൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, വിഴിഞ്ഞം പോർട്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പലരിൽ നിന്ന് 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. പണം നൽകുന്നവരെ വിശ്വസിപ്പിക്കാൻ മുദ്രപ്പത്രത്തിൽ വകുപ്പുമേധാവികളുടെ വ്യാജ ഒപ്പ് പതിച്ച നിയമന ഉത്തരവും നൽകിയിരുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് കൂടുതൽ തട്ടിപ്പിനിരയായത്. സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണക്ക് പരാതി ലഭിച്ചതിനെ തുടർന്ന് രഹസ്യനീക്കത്തിലൂടെയാണ് ഇവരെ വലയിലാക്കിയത്. പ്രശാന്ത് അടൂരിലെ പൊതുപ്രവർത്തകനാണ്. അടൂർ സ്വദേശിനിയായ ജയസൂര്യ തിരുവനന്തപുരം മലയിൻകീഴിലാണ് താമസം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.