(ചിത്രം) കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപ തട്ടിയ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ. നെടുമങ്ങാട് ബിസ്മി ഭവനിൽ അനിലാൽ (അബ്ദുൾവാഹിദ്,43) ആണ് പിടിയിലായത്. ആനന്ദവല്ലീശ്വരം കൈക്കുളങ്ങര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ കേന്ദ്രമായ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണിയായ അനിലാൽ രണ്ട് മാസം മുമ്പ് യുവതിയെ പ്രണയം നടിച്ച് വശത്താക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പള്ളിത്തോട്ടത്ത് വാടകവീട്ടിൽ താമസിക്കവെയാണ് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ യുവതിയിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തത്. പണവുമായി മുങ്ങിയതിനെ തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ രണ്ട് വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇൻറർ നാഷനൽ സിം ഉപയോഗിച്ചിരുന്ന അനിലാൽ ഗൾഫിലേക്ക് കടന്നെന്നാണ് പൊലീസ് ആദ്യം ധരിച്ചത്. നാട്ടിലുണ്ടെന്ന് വ്യക്തമായതോടെ തന്ത്രപൂർവം കൊല്ലത്തേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്വദേശിനിയുമായുള്ള വിവാഹത്തിൽ ഇയാൾക്ക് ഒരു കുട്ടിയുണ്ട്. ഈ സ്ത്രീയുടെ സഹോദരിയെയും പിന്നീട് വിവാഹം കഴിച്ചിരുന്നു. ട്രെയിൻ യാത്രക്കാർക്ക് ലഹരിമരുന്ന് കലർന്ന പാനീയം നൽകി കവർച്ച നടത്തിയ കേസിൽ പ്രതിയാണ്. തൃശൂർ പൂങ്കുന്നത്തെ പീഡനക്കേസിലും പ്രതിയാണ്. പള്ളിത്തോട്ടം എസ്.ഐ ആർ. ബിജു, എസ്.സി.പി.ഒമാരായ സൗബിൻ, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.