കൊല്ലം: പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണിയായ നെടുമങ്ങാട് ബിസ്മി മൻസിലിൽ അനിലാൽ എന്ന അബ്ദുൽ വാഹിദ് സ്ത്രീകളെ വശത്താക്കുന്നത് മാട്രിമോണിയൽ സൈറ്റ് വഴി. വിവാഹമോചിതരായ സ്ത്രീകളുടെ പ്രൊഫൈൽ കണ്ടെത്തി വിശ്വാസംനേടിയ ശേഷം വിവാഹം കഴിക്കുകയാണ് പതിവ്. പിന്നീട് ഹണിമൂൺ എന്ന പേരിൽ വിദേശത്ത് കൊണ്ടുപോകും. കാമറ സജ്ജീകരിച്ച റൂമിൽ സ്ത്രീകളെ ആക്കിയശേഷം ഉന്നതർക്ക് കാഴ്ചവെക്കും. പത്രങ്ങളിൽ പരസ്യം നൽകി വിധവകളായ യുവതികളെ വിവാഹം കഴിക്കുന്നതും സംഘത്തിെൻറ പതിവാണ്. സ്വർണവും പണവും തട്ടിയശേഷം യു.എ.ഇയിൽ പെൺവാണിഭ സംഘങ്ങൾക്ക് കൈമാറുകയാണ് പതിവ്. ഗൾഫിൽ ഉയർന്ന ജോലിയുണ്ടെന്ന് പരസ്യംനൽകി ഇയാൾ വിവിധ ജില്ലകളിൽനിന്ന് നിരവധി വിവാഹം കഴിച്ചതായി പൊലീസിന് വിവരംലഭിച്ചു. ഗൾഫിലാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ റോമിങ് നമ്പറുള്ള ഫോണാണ് ഉപയോഗിച്ചിരുന്നത്. പെൺവാണിഭത്തിനായി ഗൾഫിലേക്ക് പെൺകുട്ടികളെ കടത്തിയതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിൽനിന്ന് മൂന്ന് വിവാഹം കഴിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നെടുമങ്ങാട്ടുനിന്ന് വിവാഹം കഴിച്ചശേഷം ഭാര്യയുടെ അനുജത്തിയുമായി ഒളിച്ചോടിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിെൻറ നിഗമനം. പെണ്ണുകാണാൻ പോകുമ്പോൾ ചേർത്തല സ്വദേശികളായ ദമ്പതികളെയാണ് ബന്ധുക്കളെന്ന പേരിൽ കൂട്ടാറുള്ളത്. ഇവർക്ക് പെൺവാണിഭവുമായി ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു. മോഷ്ടാവായിട്ടായിരുന്നു ഇയാളുടെ തുടക്കം. ഫ്രഞ്ച്, ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, തെലുങ്ക് എന്നിവ അനായാസം സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.