മണ്ണുമാന്തിയന്ത്രത്തിനുമേൽ പാറ വീണ് ൈഡ്രവർ മരിച്ചു

കുഴിത്തുറ: ചിതറാലിനു സമീപം തുണ്ടത്താറാവിളയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുളള പാറകൾ പൊട്ടിച്ചുമാറ്റുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനുമേൽ ഭീമൻ പാറ വീണ് ൈഡ്രവർ മരിച്ചു. മുഞ്ചിറ സ്വദേശി ബിജുമോനാണ് (33) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മണ്ണ് മാറ്റുന്നതിനിടെ 10 അടി പൊക്കത്തിൽനിന്ന് പാറക്കഷണം ബിജുമോ​െൻറ മണ്ണുമാന്തിയന്ത്രത്തിനുമേൽ വീഴുകയായിരുന്നു. ഉടനെ ഓടിക്കൂടിയ തൊഴിലാളികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു. തുടർന്ന്, കന്യാകുമാരി ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും ജീവനക്കാരെ കൊണ്ടുവന്ന് ഒമ്പത് മണിക്കൂർ നേരത്തേ രക്ഷാപ്രവർത്തനം നടത്തി രാത്രിയോടെ ബിജുമോനെ പുറത്തെടുത്ത് ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്തെടുക്കുമ്പോൾ ബിജുമോ‍​െൻറ കാലിന് സാരമായ പരിക്കും തലക്ക് നിസ്സാര പരിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഞായറാഴ്ച രാവിലെ ബിജുമോൻ മരിക്കുകയായിരുന്നു. ഭയം കാരണം ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണെമന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അനുജയാണ് ഭാര്യ. അഭിനവ്, അഭിത എന്നിവർ മക്കളാണ്. കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു നാഗർകോവിൽ: സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ തമ്മത്തുകോണത്തുള്ള കുളത്തിൽ മുങ്ങി പ്ലസ് വൺ വിദ്യാർഥി മരിച്ചു. നാഗർകോവിൽ മേലെ രാമൻപൂതൂരിൽ കലൈശെൽവൻ ചിത്ര ദമ്പതിമാരുടെ മകൻ അലക്സാണ് (17) മരിച്ചത്. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. രാജാക്കമംഗലം പൊലീസ് സംഭവെത്തക്കുറിച്ച് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.