കൊല്ലം: വൃദ്ധരുടെ പാർട്ടിയായി മാറുെന്നന്ന സ്വയം വിമർശനത്തിനൊടുവിൽ ദലിത് സമരങ്ങളുടെ നേതാവായ കനയ്യകുമാർ ഉൾപ്പെടെ അഞ്ച് യുവാക്കൾക്ക് സി.പി.െഎ ദേശീയ കൗൺസിലിലേക്ക് പ്രവേശനം. എ.െഎ.വൈ.എഫ് നേതാവ് കൂടിയായ കനയ്യകുമാറിനെ യുവാക്കളുടെ പ്രതിനിധിയായാണ് കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫിനും സി.പി.ഐക്കും ഇടക്കാലത്ത് ലഭിച്ച മികച്ച പോരാളിയാണ് കനയ്യ. പിന്നീട് സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി തുടരുകയാണ് അദ്ദേഹം. കനയ്യകുമാറിനെ പോലുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പാർട്ടി കോൺഗ്രസിലും ഉയർന്നിരുന്നു. സി.പി.ഐ വേദികളില്‍ ശ്രേദ്ധയനായ പ്രാസംഗികനായി മാറിയതോടെ ഇന്ത്യന്‍ ഇടതുപക്ഷത്തിെൻറ പുത്തന്‍ പ്രതീക്ഷ കൂടിയാണ് ഇന്ന് കനയ്യ. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ സ്റ്റുഡൻറ് പ്രതിനിധിയായാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. ലാല്‍സലാം നീല്‍സലാം എന്ന കനയ്യയുടെ മുദ്രാവാക്യം ഇടതുപക്ഷത്തിെൻറ ഇന്നത്തെ പ്രസക്തി വെളിവാക്കുന്നതാണ്. കനയ്യകുമാറിനു പുറമെ എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് ലോങ് മാര്‍ച്ചിെൻറ അമരക്കാരനായിരുന്ന വിശ്വജിത്ത് കുമാറും വിദ്യാർഥി പ്രതിനിധിയായി ദേശീയ കൗൺസിലിൽ എത്തിയിട്ടുണ്ട്. ജെ.എൻ.യു സമരകാലത്ത് കനയ്യ ഉള്‍പ്പെടെയുള്ളവരെ സജീവ സമരരംഗത്തേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും വിശ്വജിത്തായിരുന്നു. ബിഹാര്‍ ഘടകത്തില്‍നിന്നാണ് അദ്ദേഹം പ്രതിനിധിയായി എത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള ആർ. തിരുമലൈയും യുവജന പ്രതിനിധിയായാണ് കൗൺസിലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.