നന്ദി അറിയിച്ച് ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോർദാൻ

കോവളം: പിന്തുണക്കും സഹായത്തിനും ഇന്ത്യൻ ജനതക്ക് നന്ദി അറിയിച്ച് കൊല്ലപ്പെട്ട ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോർദാൻ. ഒരു ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇവിടെയുള്ളവർ എല്ലാം സംഭവത്തിൽ മനസ്സ് മരവിച്ച അവസ്ഥയിലാണ്. സംഭവങ്ങൾക്ക് തങ്ങളും തലകുനിക്കേണ്ട അവസ്ഥയാണെന്ന് ഇവിടുത്തുകാർ തന്നോട് പറഞ്ഞതായി ആൻഡ്രൂ പറയുന്നു. അവർ എനിക്ക് ആഹാരം തന്നു, വസ്ത്രങ്ങൾ തന്നു, സ്വന്തം ജോലികൾ ഉപേക്ഷിച്ച് ലിഗക്കായി തിരച്ചിലിന് വന്നു. എ​െൻറ താങ്ങായി എട്ടുപേർ കൂടെയുണ്ട്. ലിഗയെ കാണാതായ സമയം തന്നെ പൊലീസ് ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിൽ ജീവനോടെ കണ്ടെത്താമായിരുന്നുവെന്ന് ആൻഡ്രൂ പറയുന്നു. എന്നാൽ, ഇപ്പോൾ പ്രതികളെ കണ്ടെത്താൻ പൊലീസ് നടത്തുന്ന നീക്കങ്ങൾ പ്രശംസ അർഹിക്കുന്നു. ലിഗയെ കൊലപ്പെടുത്തിയത് ബീച്ച് ബോയ്സ് അല്ല. നിരവധിപേരോട് സംസാരിച്ചതിൽനിന്ന് അവർക്ക് അത് ചെയ്യാനുള്ള കഴിവില്ലെന്ന് അറിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. ലിഗ തനിച്ചു കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ടു വനിതകൾ പൊലീസിന് മൊഴി നൽകിയതായും അഭിമുഖത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.