കടൽക്ഷോഭം പാരുകളെ നശിപ്പിച്ചതായി പഠനം

തിരുവനന്തപുരം: ഒരാഴ്ചയോളം തുടർന്ന ശക്തമായ കടൽക്കയറ്റം തീരത്തെ മാത്രമല്ല, കടലിലെ ജൈവ ആവാസ കേന്ദ്രങ്ങളായ പാരുകളെയും വൻതോതിൽ നശിപ്പിക്കുന്നതായി പഠനം. ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് (എഫ്.എം.എൽ) എന്ന എൻ.ജി.ഒയുടെ സമുദ്രാന്തർ പഠനസംഘം കോവളം മേഖലയിൽ കടലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മത്സ്യസമ്പത്തടക്കം കടൽ ജീവിവർഗങ്ങളുടെ സുപ്രധാന ആവാസ കേന്ദ്രങ്ങളാണ് പാരുകൾ എന്നറിയപ്പെടുന്ന കടലിനടിയിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ മേഖല. ഇതിൽ തന്നെ തീരത്തോട് ചേർന്നുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ പാരുകൾ ഏറ്റവും കൂടുതൽ സമുദ്രൈജവവൈവിധ്യ സമ്പന്ന കേന്ദ്രങ്ങളാണ്. അപ്രതീക്ഷിതമായ കടൽക്കയറ്റം തീരത്തെ സ്വാഭാവിക കടൽത്തീരത്തെ നശിപ്പിക്കുകയും മണൽ കടലിലേക്കെത്തിക്കുകയും ചെയ്തു. ഇൗ മണൽ അടിഞ്ഞാണ് കടൽപ്പാരുകൾ നശിക്കുന്നതെന്നാണ് കണ്ടെത്തൽ. മത്സ്യങ്ങളുടെ പ്രജനനകാലം ഇൗ പാരുകളെ ആശ്രയിച്ചാണ്. പ്രജനനകാലം കഴിയുേമ്പാൾ മത്സ്യങ്ങൾ മറ്റ് താവളങ്ങൾ തേടുമെങ്കിലും പാരുകളെ വിട്ടുപോകാത്ത, സ്ഥിരമായി ആശ്രയിക്കുന്ന ഒേട്ടറെ ജീവജാലങ്ങളുണ്ട്. മണൽമൂടി ഇത്തരം പാരുകൾ നശിക്കുന്നതോടെ ഇവയെ ആശ്രയിക്കുന്ന ജീവജാലങ്ങളും നശിക്കുകയാണെന്ന് ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് പ്രതിനിധി റോബർട്ട് പനിപ്പിള്ള പറയുന്നു. കോവളം കടലടിത്തട്ടിെല പാറപ്പാരുകളിൽ വളർച്ചയെത്തിയ ചിപ്പിക്കോളനികൾക്ക് മുകളിൽ മണലടിഞ്ഞത് മൂലം ജീവജാലങ്ങൾ ഒന്നടങ്കം നശിച്ചതായാണ് പഠനത്തിൽ കണ്ടെത്താനായത്. സാധാരണ ഇത്തരം പാരുകളിൽ ചിപ്പികളെപ്പോലെ തന്നെ ചലിക്കാൻ കഴിവില്ലാത്തതും ഒട്ടിപ്പിടിച്ചു വളരുന്നവയുമായ കടൽസസ്യങ്ങൾ, പവിഴപ്പുറ്റുകൾ, സീ സ്പോഞ്ചസ്, അസീഡിയൻസ്, ബ്രയോസോവൺസ്, ഹൈഡ്രോസോവൺസ്, ബൈവാൽവ്, ബർണാക്കിൾസ്, ട്യൂബ് വോംസ് എന്നിവ കാണാറുണ്ട്. എന്നാൽ, കടൽക്ഷോഭത്തിന് ശേഷം കടലിനടിയിലെ പാരുകളിൽനിന്ന് പകർത്തിയ ചിത്രങ്ങളിലൊന്നും ഇത്തരം ജീവജാലങ്ങളെ കാണാനില്ല. ഇവ നശിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ. കടൽക്കയറ്റം നടക്കുന്ന മേഖലകളിൽ നാശനഷ്ടം കണക്കാക്കുേമ്പാൾ പ്രത്യക്ഷത്തിലുള്ള നഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തുക. കടലിനുള്ളിെല മാറ്റങ്ങേളാ നഷ്ടങ്ങളോ ഒന്നും റിേപ്പാർട്ടിലുണ്ടാവില്ല. കാട്ടുതീയോ ഉരുൾപൊട്ടലോ മറ്റോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ അതി​െൻറ മൂലകാരണങ്ങളെക്കുറിച്ചും അനുബന്ധമായുള്ള പരിസ്ഥിതി-ൈജവ നാശത്തെക്കുറിച്ചും പഠനം നടക്കാറുണ്ട്. എന്നാൽ, കടൽക്ഷോഭത്തി​െൻറ കാര്യത്തിൽ മാത്രം ഇത്തരം പരിശോധനകളൊന്നും നടക്കാറില്ല. കടലി​െൻറ പരിസ്ഥിതി മാറ്റം അടിക്കടിയുണ്ടായിട്ടും ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളൊന്നും ഇതേപ്പറ്റി പഠനം നടത്താത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും എഫ്.എം.എൽ കുറ്റപ്പെടുത്തുന്നു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.