ദേശീയപാത അലൈന്‍മെൻറ്​ മാറ്റില്ലെന്ന നിലപാട് ജനങ്ങളോടുള്ള പുച്ഛം മൂലം ^ഹമീദ് വാണിയമ്പലം

ദേശീയപാത അലൈന്‍മ​െൻറ് മാറ്റില്ലെന്ന നിലപാട് ജനങ്ങളോടുള്ള പുച്ഛം മൂലം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ദേശീയപാതയുടെ അലൈന്‍മ​െൻറ് മാറ്റാനാവില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെയും കേരള സര്‍ക്കാറി​െൻറയും നിലപാട് ജനങ്ങളോടുള്ള പുച്ഛത്തിൽനിന്നാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വന്‍കിടക്കാരുടെയും ബാര്‍ മുതലാളിമാരുടെയും ആവശ്യം മാനിച്ച് നിരവധി സ്ഥലങ്ങളില്‍ പാതയുടെ അലൈന്‍മ​െൻറ് മാറ്റിയിട്ടുണ്ട്. സാധാരണ ജനങ്ങളും ചെറുകിട വ്യാപാരികളും പരമാവധി ആഘാതം കുറയുന്ന തരത്തില്‍ അലൈന്‍മ​െൻറില്‍ മാറ്റം ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വാശിപിടിക്കുന്നത്. കരുനാഗപ്പള്ളിയിലും എ.ആര്‍ നഗറിലും കീഴാറ്റൂരിലുമെല്ലാം അലൈന്‍മ​െൻറ് മാറ്റണമെന്നാവശ്യപ്പെടുന്നത് ചെറുകിട വ്യാപാരികളും സാധാരണ ജനങ്ങളുമാണ്. ഇവിടങ്ങളിലെല്ലാം ബദല്‍ മാര്‍ഗങ്ങളുമുണ്ട്. ജനങ്ങളാവശ്യപ്പെടുന്ന ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കുകയാണ് ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജനകീയ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി 30 മീറ്ററില്‍ ദേശീയപാത വികസനം സാധ്യമാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് ശ്രമിക്കാത്തതിലൂടെ മോദി സര്‍ക്കാറി​െൻറ അതേ നയംതന്നെയാണ് പിണറായി സര്‍ക്കാറിനും ഉള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പുണ്ടാകുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.