ജില്ലാ കൺവെൻഷൻ

കൊല്ലം: വ്യാപാരി വ്യവസായി സമിതിയുടെ പോഷകസംഘടനയായ ബ്യൂട്ടി പാർലർ ഒാണേഴ്സ് സമിതി ജില്ല കൺവെൻഷൻ തിങ്കളാഴ്ച ബിഷപ് ജെറോം നഗർ ജിമാക്സ് കോപ്ലക്സിൽ നടക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ബി.പി.ഒ.എസ് സെക്രട്ടറി റജിന സെമിനാർ ഉദ്ഘാടനം ചെയ്യും. അവധിക്കാല കൂട്ടായ്മ കൊല്ലം: മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് റീഡിങ് റൂമി​െൻറ ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കൂട്ടായ്മയും പരിശീലന ക്യാമ്പും തിങ്കളാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കും. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൃതി കൃഷ്ണനും സംഘവും നാടൻപാട്ടിൽ പരിശീലനം നൽകും. 'ഒാർമയുടെ രസതന്ത്രം' പരിപാടി രാജേഷ് മഹേശ്വർ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.