ഇതരസംസ്ഥാനങ്ങളിലേക്ക് തൊണ്ട് കടത്തുന്നത്​ തടയും ^ശിൽപശാല

ഇതരസംസ്ഥാനങ്ങളിലേക്ക് തൊണ്ട് കടത്തുന്നത് തടയും -ശിൽപശാല ആറ്റിങ്ങല്‍: പച്ചത്തൊണ്ട് ലഭിക്കാതെ ജില്ലയിലെ കയര്‍വ്യവസായം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലേക്ക് തൊണ്ട് കടത്തിക്കൊണ്ടിരിക്കുന്നത് തടയാനും ചെറുക്കാനും പെരുങ്ങുഴിയില്‍ ചേര്‍ന്ന കയര്‍ വ്യവസായ സഹകരണ സംഘങ്ങളുടെ ഏകദിന ശിൽപശാല തീരുമാനിച്ചു. ജില്ലയിലെ കയര്‍ സംഘം പ്രസിഡൻറുമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കയര്‍ഫെഡാണ് ശില്‍പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തെ കയര്‍ കേന്ദ്രങ്ങളില്‍നിന്ന് പോലും ഇടനിലക്കാര്‍ മുഖേനെ തമിഴ്നാട്ടിലേക്ക് തൊണ്ട് കടത്തിക്കൊണ്ട് പോകുന്നത് ജില്ലയിലെ കയര്‍ വ്യവസായത്തിന് ഭീഷണി സൃഷ്ടിച്ചിരിക്കുകയായിരുന്നു. തൊണ്ടി​െൻറ ദൗര്‍ലഭ്യം മൂലം കയര്‍സംഘങ്ങള്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കയര്‍സംഘങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും ആഭിമുഖ്യത്തില്‍ തമിഴ്നാട്ടിലെ തൊണ്ട് കടത്തുന്നത് തടയാന്‍ തീരുമാനിച്ചത്. കയര്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശിൽപശാല തീരുമാനിച്ചു. കയര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായികുമാർ അധ്യക്ഷതവഹിച്ചു. ഏകദിന ശിൽപശാല കയര്‍ അപെക്‌സ്‌ബോഡി വൈസ്‌ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കയര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സി. സുരേഷ്‌കുമാര്‍, കഠിനംകുളം സാബു, ഗിരീശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കയര്‍ഫെഡ് ഡയറക്ടര്‍ ആര്‍. അജിത് സ്വാഗതവും റീജനല്‍ ഓഫിസര്‍ അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.