ആസിമി​െൻറ തുടർ പഠനം: സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ജന്മനാ ഇരുകൈകളും ഇല്ലാത്ത കാലിന് ശേഷിക്കുറവുള്ള 12 വയസ്സുകാരൻ മുഹമ്മദ് ആസിമി​െൻറ തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോഴിക്കോട് ജില്ലയില്‍ ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആസിം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. സ്വന്തമായി സ്‌കൂളില്‍ പോകാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത ആസിമിന് അതെല്ലാം ചെയ്തുകൊടുക്കുന്നത് മാതാവ് ഇടക്കിടെ സ്‌കൂളില്‍ ചെന്നിട്ടാണ്. സ്‌കൂള്‍ വീടിനടുത്താണ് എന്നത് ഇതിന് ഏറെ സഹായകരമായിരുന്ന. പഠനം തുടരാന്‍ ആഗ്രഹിക്കുന്ന തനിക്ക് അതിന് സൗകര്യപ്പെടുന്നതിന് വീട്ടില്‍ നിന്നും 200 മീറ്റര്‍ മാത്രം ദൂരമുള്ള ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തണമെന്നാണ് കുട്ടി ആവശ്യപ്പെടുന്നത്. ആ കുടുംബത്തി​െൻറ സങ്കടവും നിരാശയും ഒരു നാടി​െൻറ ദുഃഖമായി മാറിയിരിക്കുകയാെണന്നും സുധീരൻ കത്തിൽ പറയുന്നു. ആസിമിന് പഠനം തുടരാന്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും വികാരത്തെ തെല്ലും മാനിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു ജനാധിപത്യ ഭരണകൂട തലവനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതല്ല. തെല്ലെങ്കിലും മനുഷ്യത്വം അവശേഷിക്കുെന്നങ്കില്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.